സ​ന്പ​ത്തി​ലെ അ​ന്ത​രം
Tuesday, January 22, 2019 12:30 AM IST
ലോ​കം

26 = 3,80,00,00,000

ലോ​ക​ത്തി​ലെ അ​തി സ​ന്പ​ന്ന​രാ​യ 26 പേ​രു​ടെ സ​ന്പ​ത്ത് (99.4 ലക്ഷം കോടി രൂപ)ലോ​കജ​ന​സം​ഖ്യ​യു​ടെ (സാ​ന്പ​ത്തി​ക​മാ​യി) താ​ഴ​ത്തെ പ​കു​തി​യി​ലു​ള്ള 380 കോ​ടി​പേ​രു​ടെ സന്പത്തി​നു തു​ല്യം.

17,800 കോ​ടി രൂ​പ

2018-ൽ ​ലോ​ക​ത്തി​ലെ (ഡോ​ള​ർ) ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ സ​ന്പ​ത്ത് പ്ര​തി​ദി​നം വ​ർ​ധി​ച്ച​ത്. മൊ​ത്തം 12 ശ​ത​മാ​നം വ​ള​ർ​ച്ച അ​വ​ർ​ക്കു​ണ്ടാ​യി. അ​തേ​സ​മ​യം ദ​രി​ദ്ര​ർ​ക്കു 11 ശ​ത​മാ​നം സ​ന്പ​ത്ത് ന​ഷ്‌​ട​മാ​യി.

ഇ​ന്ത്യ

1% = 51.53%

ഇ​ന്ത്യ​യി​ലെ അ​തി​സ​ന്പ​ന്ന​രാ​യ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ സ​ന്പ​ത്ത് രാ​ജ്യ​ത്തെ സ​ന്പ​ത്തി​ന്‍റെ 51.53 ശ​ത​മാ​നം വ​രും. സ​ന്പ​ന്ന​രാ​യ 10 ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ലാ​ണ് 77.4 ശ​ത​മാ​നം സ​ന്പ​ത്തും.


9 = 65,00,00,000

രാ​ജ്യ​ത്തെ ഒ​ന്പ​ത് അ​തി സ​ന്പ​ന്ന​രു​ടെ സ്വ​ത്ത് രാ​ജ്യ​ത്തെ ദ​രി​ദ്ര​രാ​യ 50 ശ​ത​മാ​നം (65 കോടി) പേ​രു​ടേ​തി​നു തു​ല്യം.

60% =4.8%

രാ​ജ്യ​ത്തെ താ​ഴേ​ത്ത​ട്ടി​ലു​ള്ള 60 ശ​ത​മാ​നം പേ​ർ കൈ​യാ​ളു​ന്ന​ത് രാ​ജ്യ സ​ന്പ​ത്തി​ന്‍റെ 4.8 ശ​ത​മാ​നം മാ​ത്രം.

2,200 കോ​ടി രൂ​പ

ഇ​ന്ത്യ​യി​ലെ ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ സ​ന്പ​ത്ത് ഓ​രോ ദി​വ​സ​വും വ​ർ​ധി​ച്ച​ത് ഈ ​അ​ള​വി​ൽ.

39%

ഇ​ന്ത്യ​യി​ലെ സ​ന്പ​ന്ന​രാ​യ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ സ​ന്പ​ത്തി​ൽ 2018-ൽ ​ഉ​ണ്ടാ​യ വ​ർ​ധന.

3%

ഇ​ന്ത്യ​ൻ ജ​ന​ത​യി​ലെ ദ​രി​ദ്ര​പ​കു​തി​യു​ടെ സ​ന്പ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യ വ​ർ​ധ​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.