മുല്ലപ്പെരിയാർ: കേരള നിലപാട് സുപ്രീംകോടതി ശരിവച്ചു
മുല്ലപ്പെരിയാർ: കേരള നിലപാട് സുപ്രീംകോടതി ശരിവച്ചു
Tuesday, February 12, 2019 1:25 AM IST
ന്യൂ​ഡ​ൽ​ഹി:മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തി​നു സാ​ധ്യ​താ പ​ഠ​നം ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രേ ത​മി​ഴ്നാ​ട് ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​ സുപ്രീംകോടതി തീർപ്പാക്കി. സാ​ധ്യ​താപ​ഠ​നം ന​ട​ത്തു​ന്ന​തു കോ​ട​തി​യ​ല​ക്ഷ്യ​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട് ശ​രി​വ​ച്ചു​കൊ​ണ്ടാണു ജ​സ്റ്റീ​സ് എ.​കെ. സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ർ​ജിയിൽ തീർപ്പ് കൽപ്പിച്ചത്.

കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​നാ​വി​ല്ല എന്നിങ്ങനെയുള്ള കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട് കോടതി അംഗീ കരിക്കുകയായിരുന്നു.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​നു 366 മീ​റ്റ​ർ താ​ഴെ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​തി​നു കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത് സു​പ്രീംകോ​ട​തി​യു​ടെ 2014ലെ ​ഉ​ത്ത​ര​വി​നു ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ത​മി​ഴ്നാ​ട് കേ​ന്ദ്ര​ത്തി​നും കേ​ര​ള​ത്തി​നു​മെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഹ​ർ​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ടി​ന്‍റെ സ​മ്മ​ത​ത്തോ​ടെ മാ​ത്ര​മേ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​വൂ​യെ​ന്ന് സു​പ്രീംകോ​ട​തി ഉ​ത്ത​വി​ട്ടി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നു​മാ​യി​രു​ന്നു ത​മി​ഴ്നാ​ടി​ന്‍റെ വാ​ദം.

എ​ന്നാ​ൽ, കോ​ട​തി ഉ​ത്ത​ര​വ് പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മാ​ത്ര​മേ ബാ​ധ​ക​മാ​കൂ​ എ​ന്നും പു​തി​യ അ​ണ​ക്കെ​ട്ടി​നു സാ​ധ്യ​താ പ​ഠ​നം ന​ട​ത്തു​ന്ന​തി​നു ത​മി​ഴ്നാ​ടി​ന്‍റെ സ​മ്മ​തം ആ​വ​ശ്യ​മി​ല്ലെ​ന്നും കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കേ​ര​ളം ബോ​ധി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.