തന്‍റെ പത്തു ലക്ഷംരൂപ കൊള്ളയടിച്ചെന്ന് സമാജ്‌വാദി പാർട്ടി നേതാവ് നിയമസഭയിൽ
തന്‍റെ പത്തു ലക്ഷംരൂപ കൊള്ളയടിച്ചെന്ന് സമാജ്‌വാദി പാർട്ടി നേതാവ് നിയമസഭയിൽ
Tuesday, February 19, 2019 12:42 AM IST
ല​​​​ക്നോ: അ​​​​സാ​​​​ധാ​​​​ര​​​​ണ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ന്ന​​​​ലെ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് നി​​​​യ​​​​മ​​​​സ​​​​ഭ സാ​​​​ക്ഷി​​​​യാ​​​​യ​​​​ത്. ത​​​​ന്‍റെ പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ചെ​​​​ന്നും ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യു​​​​ടെ വ​​​​ക്കി​​​​ലാ​​​​ണെ​​​​ന്നും സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് ക​​​​ൽ​​​​പ​​​​നാ​​​​ഥ് പാ​​​​സ്വാ​​​​ൻ പൊ​​​​ട്ടി​​​​ക്ക​​​​ര​​​​ഞ്ഞു​​​​കൊ​​​​ണ്ട് പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ സ​​​​ഭ അ​​​​ക്ഷ​​​​രാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ ഞെ​​​​ട്ടി.​​​​

അ​​​​സം​​​​ഗ​​​​ഡി​​​​ലെ മെ​​​​ഹ്‌​​​​ന​​​​ഗ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​ണ് ക​​​​ൽ​​​​പ​​​​നാ​​​​ഥ് പാ​​​സ്വാ​​​ൻ. സ​​​​ഭ​​​​യി​​​​ൽ കൂ​​​​പ്പു​​​​കൈ​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണു ഞാ​​​​ൻ പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​നി​​​​ക്ക് നീ​​​​തി ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ഞാ​​​​ൻ എ​​​​വി​​​​ടെ​​​​പ്പോ​​​​കും. ഞാ​​​​ൻ മ​​​​രി​​​​ക്കും. ഞാ​​​​നൊ​​​​രു ദ​​​​രി​​​​ദ്ര​​​​നാ​​​​ണ്. ക​​​​വ​​​​ർ​​​​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ട്ട പ​​​​ണം തി​​​​രി​​​​ച്ചു​​​​കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കും: ക​​​​ൽ​​​​പ​​​​നാ​​​​ഥ് പ​​​​റ​​​​ഞ്ഞു. അ​​​​സം​​​​ഗ​​​​ഡി​​​​ലെ ഹോ​​​​ട്ട​​​​ലി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് പ​​​​ണം ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നും ക​​​​ൽ​​​​പ​​​​നാ​​​​ഥ് പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ അ​​​​തേ​​​​ക്കു​​​​റി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും നീ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി​​​​കാ​​​​ര്യ മ​​​​ന്ത്രി സു​​​​രേ​​​​ഷ് കു​​​​മാ​​​​ർ ഖ​​​​ന്ന പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.