ജീവൻ ബലികൊടുത്ത സൈനികർ മോദിക്ക് രക്തസാക്ഷികൾ പോലുമല്ലെന്നു രാഹുൽ
ജീവൻ ബലികൊടുത്ത സൈനികർ മോദിക്ക് രക്തസാക്ഷികൾ പോലുമല്ലെന്നു രാഹുൽ
Friday, February 22, 2019 12:29 AM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ​യി​ൽ രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി കൊ​ടു​ത്ത 40 സൈ​നി​ക​രെ ര​ക്ത​സാ​ക്ഷി​ക​ളാ​യി പോ​ലും പ്ര​ധാ​ന​മ​ന്ത്രി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നു കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി. ജ​വാ​ന്മാ​രു​ടെ ജീ​വ​ത്യാ​ഗ​ത്തി​ൽ രാ​ജ്യ​മാ​കെ ത​രി​ച്ചി​രി​ക്കു​ന്പോ​ഴും സ​ന്തോ​ഷ​വാ​നാ​യി​രു​ന്ന ന​രേ​ന്ദ്ര മോ​ദി, സൈ​നി​ക​രു​ടെ 30,000 കോ​ടി ച​ങ്ങാ​തി​യാ​യ അ​നി​ൽ അം​ബാ​നി​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യെ​ന്നു രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

’ധീ​ര​ജ​വാ​ന്മാ​ർ വീ​ര​മ്യു​ത്യു വ​രി​ച്ചു. അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്. നാ​ല്​പ​തു ജ​വാ​ന്മാ​ർ ജീ​വ​ൻ ബ​ലി​കൊ​ടു​ത്തി​ട്ടും അ​വ​ർ​ക്ക് ര​ക്ത​സാ​ക്ഷി സ്ഥാ​നം പോ​ലും നി​ഷേ​ധി​ച്ചു. ഈ ​മ​നു​ഷ്യ​ൻ ഒ​ന്നും ന​ൽ​കി​യി​ട്ടി​ല്ല, എ​ടു​ത്തി​ട്ടേ​യു​ള്ളൂ. അ​ദ്ദേ​ഹം അ​വ​രു​ടെ (സൈ​നി​ക​രു​ടെ) 30,000 കോ​ടി രൂ​പ​യാ​ണ് സ​മ്മാ​ന​മാ​യി കൊ​ടു​ത്ത​ത്. എ​ന്നി​ട്ട് സ​ന്തോ​ഷ​മാ​യി എ​ക്കാ​ല​വും ജീ​വി​ക്കും. മോ​ദി​യു​ടെ ന​വ ഇ​ന്ത്യ​യി​ലേ​ക്ക് സ്വാ​ഗ​തം’- രാ​ഹു​ൽ ട്വി​റ്റ​റി​ലെ​ഴു​തി.എ​റി​ക്സ​ണ്‍ ക​ന്പ​നി​ക്ക് 453 കോ​ടി രൂ​പ ന​ൽ​കിയില്ലെങ്കിൽ ജ​യി​ലി​ൽ കി​ട​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി അ​നി​ൽ അം​ബാ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യു​ള്ള വാ​ർ​ത്ത​യു​ടെ ലി​ങ്കും ട്വീ​റ്റി​നോ​ടൊ​പ്പം രാ​ഹു​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.