മമതയുടെ ഫോട്ടോ മോർഫ് ചെയ്ത സംഭവം; അറസ്റ്റ് സ്വേച്ഛാപരമായ നടപടിയെന്നു സുപ്രീംകോടതി
മമതയുടെ ഫോട്ടോ മോർഫ് ചെയ്ത സംഭവം; അറസ്റ്റ് സ്വേച്ഛാപരമായ നടപടിയെന്നു സുപ്രീംകോടതി
Thursday, May 16, 2019 1:19 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത് ഫേ​സ്ബു​ക്കി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​വ് പ്രി​യ​ങ്ക ശ​ർ​മ​യെ അ​റ​സ്റ്റ് ചെ​യ്ത​ത് പ്ര​ഥ​മ​ദൃ​ഷ്ട്യാ സ്വേ​ച്ഛാ​പ ര​മാ​യ ന​ട​പ​ടി​യെ​ന്നു സു​പ്രീം കോ​ട​തി.

കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടും പ്രി​യ​ങ്ക​യെ ബം​ഗാ​ൾ സ​ർ​ക്കാ​ർ മോ​ചി​പ്പി​ച്ചി​ല്ലെ​ന്നു ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് കോ​ട​തി ഇ​ത്ത​ര​ത്തി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ അ​തൃ​പ്തി അ​റി​യി​ച്ച കോ​ട​തി, ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​നാ​വില്ലെങ്കിൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ പ്രി​യ​ങ്ക​യെ മോ​ചി​പ്പി​ച്ച​താ​യി ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യു​ടെ മു​ഖ​ത്തി​നു പ​ക​രം മ​മ​താ ബാ​ന​ർ​ജി​യു​ടെ മു​ഖം വ​ച്ചു ട്രോ​ളു​ണ്ടാ​ക്കി ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തി​ന് അ​റ​സ്റ്റ് ചെ​യ്യപ്പെട്ട പ്രി​യ​ങ്കയെ അ​ടി​യ​ന്ത​ര​മാ​യി മോ​ചി​പ്പി​ക്കാ​ൻ സു​പ്രീംകോ​ട​തി ചൊ​വ്വാ​ഴ്ച ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

14 ദി​വ​സ​ത്തെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​തി​നെ ചോ​ദ്യം ചെ​യ്തു ന​ൽ​കി​യ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു സു​പ്രീംകോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ജാ​മ്യം ന​ൽ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത വി​ഷ​യ​ത്തി​ൽ ഫേ​സ്ബു​ക്കി​ലൂ​ടെ മാ​പ്പ് പ​റ​യ​ണ​മെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും മാ​പ്പ് പ​റ​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ജ​യി​ൽ മോ​ചി​ത​യാ​യ പ്രി​യ​ങ്ക ശ​ർ​മ ഇ​ന്ന​ലെ കോ​ൽ​ക്ക​ത്ത​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.