വിദ്വേഷപ്രസംഗവുമായി അനുരാഗ് ഠാക്കൂറും; കോൺഗ്രസ് പരാതി നൽകി
വിദ്വേഷപ്രസംഗവുമായി  അനുരാഗ് ഠാക്കൂറും; കോൺഗ്രസ് പരാതി നൽകി
Sunday, April 28, 2024 12:55 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദ്വേ​ഷ​പ്ര​സം​ഗം ന​ട​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​റി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ബി​ജെ​പി റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​ണ് അ​നു​രാ​ഗ് ഠാ​ക്കൂ​ർ വി​ദ്വേ​ഷ​പ്ര​സം​ഗം ന​ട​ത്തി​യ​ത്.

രാ​ഹു​ൽ ഗാ​ന്ധി വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ നി​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ സ്വ​ത്തു​ക്ക​ൾ കൈ​ക്ക​ലാ​ക്കി അ​തു മു​സ്‌​ലിം​ക​ൾ​ക്കു കൊ​ടു​ക്കാ​നാ​ണ് അ‌​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​മെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സം​ഗം.

കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ണെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി, കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ രാ​ജ്യ​ത്തെ ആ​ണ​വ​ശ​ക്തി ഉ​പേ​ക്ഷി​ക്കു​മെ​ന്നും ജാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ ഛിന്ന​ഭി​ന്ന​മാ​ക്കു​മെ​ന്നും പറഞ്ഞു.

അ​തേ​സ​മ​യം, അ​നു​രാ​ഗ് താ​ക്കൂ​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും യു​പി മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ത പി​ന്തു​ട​രു​ക​യാ​ണെ​ന്നും മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം മാ​ത്ര​മ​ല്ല എ​ല്ലാ മ​ര്യാ​ദ​യും സ​ത്യ​വും ലം​ഘി​ക്കു​ന്ന അ​തി​ക്രൂ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.