ചരിത്രം കുറിച്ച കരാറെന്നു മൂൺ
ചരിത്രം കുറിച്ച കരാറെന്നു മൂൺ
Wednesday, June 13, 2018 12:45 AM IST
സി​​​യൂ​​​ൾ: ട്രം​​​പ് -കിം ​​​ക​​​രാ​​​ർ ച​​​രി​​​ത്ര​​​സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നു ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൂ​​​ൺ​​​ജേ ഇ​​​ൻ. ശീ​​​ത​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ശേ​​​ഷി​​​പ്പും ഭൂ​​​മു​​​ഖ​​​ത്തു​​​നി​​​ന്നു തു​​​ട​​​ച്ചു​​​നീ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന സെ​​​ന്‍റോ​​​സ ക​​​രാ​​​ർ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ടം​​​പി​​​ടി​​​ക്കു​​​മെ​​​ന്ന് മൂ​​​ൺ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ എ​​​ന്തു സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്ന് ഓ​​​ർ​​​ത്ത് ക​​​ഴി​​​ഞ്ഞ​​​ രാ​​​ത്രി താ​​​ൻ ഉ​​​റ​​​ങ്ങി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. മ​​​റ്റാ​​​ർ​​​ക്കും സാ​​​ധി​​​ക്കാ​​​ത്ത നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച ട്രം​​​പി​​​നെ​​​യും ധൈ​​​ര്യ​​​പൂ​​​ർ​​​വം ആ​​​ദ്യ​​​ചു​​​വ​​​ടു വ​​​ച്ച കി​​​മ്മി​​​നെ​​​യും മൂ​​​ൺ പ്ര​​​ശം​​​സി​​​ച്ചു.

യു​​​ദ്ധ​​​ത്തി​​​ന്‍റെ​​​യും സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ​​​യും ഇ​​​രു​​​ണ്ട ദി​​​ന​​​ങ്ങ​​​ളെ മ​​​റ​​​വി​​​യി​​​ലേ​​​ക്കു ത​​​ള്ളി സ​​​മാ​​​ധാ​​​ന​​​ത്തി​​​ൻെ​​​യും പു​​​തി​​​യ അ​​​ധ്യാ​​​യം ര​​​ചി​​​ക്കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കൊ​​​പ്പം ഈ ​​​ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​മെ​​​ന്നും മൂ​​​ൺ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​ത് തു​​​ട​​​ക്ക​​​മാ​​​ണെ​​​ന്നും മു​​​ന്നോ​​​ട്ടു​​​ള്ള പാ​​​ത ദു​​​ർ​​​ഘടം പി​​​ടി​​​ച്ച​​​താ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞ മൂ​​​ൺ ഭൂത​​​കാ​​​ല​​​ത്തേ​​​ക്ക് ഒ​​​രി​​​ക്ക​​​ലും മ​​​ട​​​ങ്ങി​​​പ്പോ​​​കില്ലെ​​ന്നും ത​​​റ​​​പ്പി​​​ച്ചു പ​​​റ​​​ഞ്ഞു.


ഇ​​​തേ​​​സ​​​മ​​​യം, കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ വാ​​​ഷിം​​​ഗ്ട​​​ണും സി​​​യൂ​​​ളും ന​​​ട​​​ത്തു​​​ന്ന സം​​​യു​​​ക്ത സൈ​​​നി​​​കാ​​​ഭ്യാ​​​സം നി​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ ക​​​രു​​​ത​​​ലോ​​​ടെ​​​യാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​വി​​​ധ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞു.

ജ​​പ്പാ​​നും ക​​രു​​ത​​ലോ​​ടെ​​യാ​​ണു ക​​രാ​​റി​​നെ സ്വാ​​ഗ​​തം ചെ​​യ്ത​​ത്. 1970ക​​ളി​​ലും 80ക​​ളി​​ലും ഉ​​ത്ത​​ര​​കൊ​​റി​​യ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ ജ​​പ്പാ​​ൻ​​കാ​​രു​​ടെ കാ​​ര്യം ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​രാ​​മ​​ർ​​ശിക്ക പ്പെട്ട​​തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ബെ സം​​തൃ​​പ്തി പ്ര​​ക​​ടി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.