റംസാനിലും വെടിനിർത്തലില്ലാതെ ഗാസ
റംസാനിലും വെടിനിർത്തലില്ലാതെ ഗാസ
Wednesday, March 13, 2024 12:06 AM IST
ക​​യ്റോ: റം​​സാ​​ൻ നോ​​ന്പ് തു​​ട​​ങ്ങി​​യി​​ട്ടും ഗാ​​സ​​യി​​ൽ വെ​​ടി​​നി​​ർ​​ത്ത​​ൽ യാ​​ഥാ​​ർ​​ഥ്യ​​മാ​​യി​​ല്ല. പ​​ട്ടി​​ണി​​യു​​ടെ​​യും പ​​ക​​ർ​​ച്ച​​വ്യാ​​ധി​​യു​​ടെ​​യും വ​​ക്കി​​ലാ​​യ ഗാ​​സ​​യി​​ൽ ഇ​​സ്രേ​​ലി സേ​​ന ആ​​ക്ര​​മ​​ണം തു​​ട​​രു​​ന്നു. 67 പേ​​ർകൂ​​ടി കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി ഗാ​​സ​​യി​​ലെ ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. യു​​ദ്ധ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം ഇ​​തോ​​ടെ 31,112 ആ​​യി.

റം​​സാ​​നു മു​​ന്പാ​​യി വെ​​ടി​​നി​​ർ​​ത്ത​​ൽ യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കാ​​ൻ ഖ​​ത്തർ, ​ഈ​​ജി​​പ്ത്, അ​​മേ​​രി​​ക്ക എ​​ന്നി​​വ​​രു​​ടെ മ​​ധ്യ​​സ്ഥ​​ത​​യി​​ൽ ഊ​​ർ​​ജി​​ത​​ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ച​​ർ​​ച്ച​​ക​​ൾ നി​​ല​​ച്ചു.

അ​​ഞ്ച് മാ​​സം നീ​​ണ്ട യു​​ദ്ധ​​ത്തി​​ൽ ഗാ​​സ​​യി​​ലെ എ​​ൺ​​പ​​തു ശ​​ത​​മാ​​നം പേ​​രും അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​യി. ന​​ല്ലൊ​​രു വി​​ഭാ​​ഗം ജ​​നം പ​​ട്ടി​​ണി​​യു​​ടെ വ​​ക്കി​​ലാ​​ണ്. പോ​​ഷ​​കാ​​ഹാ​​ര​​ക്കു​​റ​​വു​​മൂ​​ലം മ​​ര​​ണ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു​​തു​​ട​​ങ്ങി.


ഇസ്രയേലിൽ ഹിസ്ബുള്ള റോക്കറ്റാക്രമണം

ടെ​ൽ അ​വീ​വ്: ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള ഭീ​ക​ര​ർ വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ റോ​ക്ക​റ്റാ​ക്ര​ണം ന​ട​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നൂ​റോ​ളം റോ​ക്ക​റ്റു​ക​ളാ​ണ് തൊ​ടു​ത്ത​തെ​ന്ന് ഹി​സ്ബു​ള്ള അ​റി​യി​ച്ചു. ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ ര​ണ്ട് സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ൾ.

ഇ​തി​നി​ടെ ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നു ശേ​ഷം 300നു ​മു​ക​ളി​ൽ ഹി​സ്ബു​ള്ള ഭീ​ക​ര​രെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ ഇ​ന്ന​ലെ അ​റി​യി​ച്ചു. ഹി​സ്ബു​ള്ള​ക​ളു​ടെ 4,500 കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ല​ബ​ന​നി​ലാ​ണ്.

സി​റി​യ​യി​ലെ കു​റ​ച്ചു കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ക്ര​മ​ണം ന​ട​ത്തി. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ അ​ഞ്ചു മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. 750 ഭീ​ക​ര​ർ​ക്കു പ​രി​ക്കേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.