ഡ്രോണിനെ നേരിടാൻ ബ്രിട്ടന്‍റെ ലേസർ ആയുധം
ഡ്രോണിനെ നേരിടാൻ  ബ്രിട്ടന്‍റെ ലേസർ ആയുധം
Wednesday, March 13, 2024 12:06 AM IST
ല​​ണ്ട​​ൻ: ഡ്രോ​​ൺ ഭീ​​ഷ​​ണി നേ​​രി​​ടാ​​നാ​​യി ലേ​​സ​​ർ ആ​​യു​​ധം വി​​ക​​സി​​പ്പി​​ച്ച് ബ്രി​​ട്ട​​ൻ. ഒ​​രു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​നി​​ന്ന് ഒ​​രു നാ​​ണ​​യം വ​​രെ ത​​ക​​ർ​​ക്കാ​​ൻ ത​​ക്ക കൃ​​ത്യ​​ത​​യു​​ള്ള സം​​വി​​ധാ​​ന​​മാ​​ണ് ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. വ്യോ​​മ​​പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലെ ചെ​​ല​​വേ​​റി​​യ മി​​സൈ​​ലു​​ക​​ൾ​​ക്കു പ​​ക​​രം ലേ​​സ​​ർ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​ണ് നീ​​ക്കം.

‌ഡ്രാ​ഗ​​ൺ​​ഫ​​യ​​ർ എ​​ന്നാ​​ണ് ആ​​യു​​ധ​​ത്തി​​ന്‍റെ പേ​​ര്. റ​​ഷ്യ-​​യു​​ക്രെ​​യ്ൻ യു​​ദ്ധ​​ത്തി​​ൽ ഡ്രോ​​ണു​​ക​​ൾ വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ലേ​​സ​​ർ ആ​​യു​​ധ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത ബോ​​ധ്യ​​പ്പെ​​ട്ട​​ത്.


ചെ​​ല​​വു കു​​റ​​ഞ്ഞ ഡ്രോ​​ണി​​നെ വ​​ള​രെ ചെ​​ല​​വേ​​റി​​യ മി​​സൈ​​ലു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു ത​​ക​​ർ​​ന്ന രീ​​തി​​യാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. ലേ​​സ​​ർ ആ​​യു​​ധം പ​​ത്ത് സെ​​ക്ക​​ൻ​​ഡ് പ്ര​​യോ​​ഗി​​ക്കാ​​ൻ പ​​ത്ത് പൗ​​ണ്ടി​​ന്‍റെ ചെ​​ല​​വേ വ​​രൂ.

ലേ​​സ​​ർ ആ​​യു​​ധം പ​​രീ​​ക്ഷി​​ക്കു​​ന്ന വീ​​ഡി​​യോ ബ്രി​​ട്ട​​ൻ പു​​റ​​ത്തു​​വി​​ട്ടു. ആ​​യു​​ധ​​ത്തി​​ന്‍റെ ദൂ​​ര​​പ​​രി​​ധി വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. കാ​​ഴ്ച​​യി​​ലു​​ള്ള ഏ​​തു ഡ്രോ​​ണും ത​​ക​​ർ​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. ബ്രി​​ട്ടീ​​ഷ് ക​​ര, നാ​​വി​​കസേ​​ന​​ക​​ളി​​ൽ ആ​​യു​​ധം ഉ​​ൾ​​പ്പെ​​ടു​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.