അണ്വായുധ ഭീഷണി ആവർത്തിച്ച് പുടിൻ
അണ്വായുധ ഭീഷണി  ആവർത്തിച്ച് പുടിൻ
Thursday, March 14, 2024 1:16 AM IST
മോ​​​സ്കോ: റ​​​ഷ്യ​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​നും ഭീ​​​ഷ​​​ണി ഉ​​​ണ്ടാ​​​യാ​​​ൽ അ​​​ണ്വാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ മ​​​ടി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ.

അ​​​ണ്വാ​​​യു​​​ധ യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക മു​​​തി​​​രി​​​ല്ലെ​​​ന്നു ക​​​രു​​​തു​​​ന്ന​​​താ​​​യും ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ച്ചാ​​​ലു​​​ള്ള അ​​​പ​​​ക​​​ട​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു ബോ​​​ധ്യ​​​മു​​​ള്ള​​​യാ​​​ളാ​​​ണ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ൻ. റ​​​ഷ്യ​​​യു​​​ടെ അ​​​ണ്വാ​​​യു​​​ധ​​​സേ​​​ന എ​​​ന്തും നേ​​​രി​​​ടാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നു പി​​​ന്നാ​​​ലെ പു​​​ടി​​​ൻ പ​​​ല​​​ത​​​വ​​​ണ ആ​​​ണ​​​വ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. നാ​​​ളെ മു​​​ത​​​ൽ ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ ന​​​ട​​​ക്കു​​​ന്ന റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പു​​​ടി​​​ൻ അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.