ദക്ഷിണാഫ്രിക്കയിൽ മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടു
ദക്ഷിണാഫ്രിക്കയിൽ മൂന്ന്  കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടു
Thursday, March 14, 2024 1:16 AM IST
പ്രി​​​ട്ടോ​​​റി​​​യ: ​​​ഈ​​​ജി​​​പ്തി​​​ലെ കോ​​​പ്റ്റി​​​ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യ മൂ​​​ന്ന് സ​​​ന്യ​​​സ്ത വൈ​​​ദി​​​ക​​​ർ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഈ​​​ജി​​​പ്തു​​​കാ​​​ര​​​നാ​​​യ ഫാ. ​​​താ​​​ൽ​​​കാ മൂ​​​സ, ഫാ. ​​​മി​​​നാ അ​​​വാ മാ​​​ർ​​​ക്ക​​​സ്, ഫാ. ​​​യൂ​​​സ്റ്റോ​​​സ് അ​​​വാ മാ​​​ർ​​​ക്ക​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​തെ​​​ന്ന് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ​​​ലെ കോ​​​പ്റ്റി​​​ക് സ​​​ഭ അ​​​റി​​​യി​​​ച്ചു.

പ്രി​​​ട്ടോ​​​റി​​​യ​​​യി​​​ൽ​​​നി​​​ന്ന് 30 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ക​​​ള്ളി​​​ന​​​ൻ എ​​​ന്ന ചെ​​​റുപ​​​ട്ട​​​ണ​​​ത്തി​​​ലു​​​ള്ള സെ​​​ന്‍റ് മാ​​​ർ​​​ക്ക് ആ​​​ൻ​​​ഡ് സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ ദ ​​​ക​​​ൺ​​​ഫ​​​സ​​​ർ മ​​​ഠ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കു​​​ത്തേ​​​റ്റു മ​​​രി​​​ച്ച നി​​​ല​​​യി​​​ലാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ കോ​​​പ്റ്റി​​​ക് സ​​​ഭാം​​​ഗ​​​മാ​​​യ ഈ​​​ജി​​​പ്തു​​​കാ​​​ര​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ണ്ട്. കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ ഒ​​​ന്നി​​​ല​​​ധി​​​കം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു.


നാ​​​ല​​​ാമ​​​തൊ​​​രാ​​​ൾ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​രു​​​ന്പു​​​വ​​​ടി​​​ക്ക് അ​​​ടി​​​കി​​​ട്ടി​​​യ ഇ​​​ദ്ദേ​​​ഹം സ്ഥ​​​ല​​​ത്തു​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട് ഒ​​​ളി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ്രേ​​​ര​​​ണ അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സ്ഥ​​​ല​​​ത്തു​​​നി​​​ന്നു വി​​​ല​​പി​​​ടി​​​പ്പു​​​ള്ള​​​തൊ​​​ന്നും മോ​​​ഷ​​​ണം പോ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.