ചെ​ങ്ക​ട​ലി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം
ചെ​ങ്ക​ട​ലി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം
Saturday, March 16, 2024 1:18 AM IST
ദു​​​​ബാ​​​​യ്: ചെ​​​​ങ്ക​​​​ട​​​​ലി​​​​ൽ ക​​​​പ്പ​​​​ലി​​​​നു നേ​​​​ർ​​​​ക്ക് വീ​​​​ണ്ടും ഹൂ​​​​തി വി​​​​മ​​​​ത​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം. മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ച​​​​ര​​​​ക്കുക​​​​പ്പ​​​​ലി​​നു കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചു. ജീ​​​​വ​​​​ന​​​​ക്കാ​​​​ർ സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​ണെ​​​​ന്ന് യു​​​​ണൈ​​​​റ്റ​​​​ഡ് കിം​​​​ഗ്ഡം മാ​​​​രി​​​​ടൈം ട്രേ​​​​ഡ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ് സെ​​​​ന്‍റ​​​​ർ പ​​​​റ​​​​ഞ്ഞു.

എ​​​​ന്നാ​​​​ൽ, ഹൂ​​​​തി​​​​ക​​​​ൾ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ക​​​​മ്പ​​​​നി അ​​​​ടു​​​​ത്തി​​​​ടെ കൈ​​​​മാ​​​​റ്റം ചെ​​​​യ്ത എ​​​ണ്ണടാ​​​ങ്ക​​​റാ​​​ണി​​​​ത്. അ​​​​ടു​​​​ത്തി‌‌​​​​ടെ ഏ​​​​ദ​​​​ൻ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ ച​​​​ര​​​​ക്കുക​​​​പ്പ​​​​ലി​​​​നു നേ​​​​ർ​​​​ക്ക് ന​​​​ട​​​​ന്ന ഹൂ​​​​തി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്ന് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. വ​​​​ളം ക​​​​യ​​​​റ്റി​​​​വ​​​​ന്ന ക​​​​പ്പ​​​​ൽ ഹൂ​​​​തി മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മു​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.