അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം: കുട്ടികളടക്കം എട്ടു മരണം
അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം: കുട്ടികളടക്കം എട്ടു മരണം
Monday, March 18, 2024 11:09 PM IST
കാ​ബൂ​ൾ: പാ​ക്കി​സ്ഥാ​ൻ സേ​ന അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു കു​ട്ടി​ക​ളും അ​ഞ്ചു സ്ത്രീ​ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യി താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. പാ​ക് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ഖോ​സ്ത്, പ​ക്തി​യ പ്ര​വി​ശ്യ​ക​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

ശ​നി​യാ​ഴ്ച അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന പാ​ക് പ്ര​ദേ​ശ​മാ​യ നോ​ർ​ത്ത് വ​സീ​റി​സ്ഥാ​നി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നു​ള്ള മ​റു​പ​ടി​യാ​ണ് ഇ​തെ​ന്നു ക​രു​തു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഏ​തു രാ​ജ്യ​ക്കാ​രാ​യാ​ലും തി​രി​ച്ച​ടി ഉ​റ​പ്പാ​ണെ​ന്ന് പാ​ക് പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ർ​ദാ​രി മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു.


പാ​ക് സേ​ന ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ളാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നു താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ളാ മു​ജാ​ഹി​ദ് പ​റ​ഞ്ഞു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ വ​ലി​യ പ്ര​ത്യാ​ഘാ​തം വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും വ​ക്താ​വ് മു​ന്ന​റി​യി​പ്പു ന​ല്കി.

അ​തേ​സ​മ​യം, ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
2021ൽ ​താ​ലി​ബാ​ൻ അ​ഫ്ഗാ​ൻ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തശേ​ഷം പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​യി വ​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.