അസി. കമ്മീഷണർ കൊല്ലപ്പെട്ടു
Thursday, July 3, 2025 2:14 AM IST
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തിൽ അസിസ്റ്റന്റ് കമ്മീഷണർ അടക്കം നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
അഫ്ഗാൻ അതിർത്തിയോടു ചേർന്ന ബാജോർ ജില്ലയിൽ ഇവരുടെ വാഹനം സ്ഫോടനത്തിൽ തകരുകയായിരുന്നു.
അസി. സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൽ, സർക്കാർ ഉദ്യോഗസ്ഥൻ എന്നിവരാണ് മരിച്ച മറ്റുള്ളവർ.