സിറിയയ്ക്കുമേലുള്ള ഉപരോധം അമേരിക്ക നീക്കുന്നു
Wednesday, July 2, 2025 1:17 AM IST
വാഷിംഗ്ടൺ ഡിസി: സിറിയയ്ക്കുമേലുള്ള ഉപരോധം നീക്കുന്ന സുപ്രധാന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. എന്നാൽ പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ബഷർ അസാദിനും സഹായികൾക്കും കുടുംബത്തിനുമെതിരായ ഉപരോധം നിലനിൽക്കും.
മേയ് മാസത്തിൽ ട്രംപ് സിറിയയ്ക്ക് മേലുള്ള ഉപരോധത്തിൽ ഇളവുകൾ വരുത്തിയിരുന്നു. ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ സഹായം നൽകുമെന്ന് ട്രംപ് അറിയിച്ചു. വികസനത്തിലേക്കുള്ള വാതിൽ തുറന്നെന്ന് സിറിയൻ ഭരണകൂടം പ്രതികരിച്ചു.