ഷേഖ് ഹസീനയ്ക്ക് ആറു മാസത്തെ തടവുശിക്ഷ
Thursday, July 3, 2025 2:14 AM IST
ധാക്ക: ഇന്ത്യയിലേക്കു പലായനം ചെയ്ത മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് ആറു മാസം തടവുശിക്ഷ.
ഹസീനയെ വിചാരണ ചെയ്യുന്ന ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ആണ് കോടതിയലക്ഷ്യകുറ്റത്തിനു ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിൽ രാജിവച്ച ഹസീനയ്ക്കു ലഭിക്കുന്ന ആദ്യശിക്ഷയാണിത്. നേരത്തേ ട്രൈബ്യൂണൽ ഹസീനയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.