സ്വര്‍ണവില വീണ്ടും കുറഞ്ഞു
Saturday, February 27, 2021 12:41 AM IST
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,325 രൂപയും പവന് 34,600 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണു സ്വര്‍ണവില കുറഞ്ഞത്. മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും കുറവാണുണ്ടായത്.