വ്യവസായ പാർക്കുകളിലെ വസ്തുനികുതി പിരിവ് സംബന്ധിച്ച് വ്യവസായ വാണിജ്യ ഡയറക്ടറും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും സർക്കാരിന് സംയുക്ത റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 1 ലെ വ്യവസ്ഥ 2 സംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത് സർക്കാർ പരിശോധിക്കുകയാണ്.