St. Thomas and India
K. S. Mathew, Joseph Chacko Chennattuserry CMI, Antony Bungalowparambil CMI (editors).
Price - $ 34, Page: 290
Fortress Press,
Minneapolis, USA.
Phone: 8289998237
മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വം ശാസ്ത്രീയമായി പഠനവിധേയമാക്കുന്ന വിവിധ രാജ്യക്കാരായ 10 ചരിത്രപണ്ഡിതന്മാരുടെ ഗവേഷണ പ്രബന്ധങ്ങൾ. ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും ആധികാരികമായ പഠനഗ്രന്ഥം.
മായാസീത
ജയശ്രീ മനയിൽ
പേജ് 198, വില: 240 /
ആത്മ ബുക്സ്, കോഴിക്കോട് / ഫോണ്: 8848663483, 9496105082
രാമകഥയെ സീതയുടെ സഹോദരിയായ മായാദേവിയുടെ കണ്ണുകളിലൂടെ നോക്കിക്കാണാനുള്ള വ്യത്യസ്ത ശ്രമം. സ്തോഭജനകമായ സന്ദർഭങ്ങൾകൊണ്ട് അവിസ്മരണീയമായ വായനാനുഭവം.
സത്യത്തിലേക്ക്
റവ.ഡോ. ജോസ്
പെണ്ണാപറന്പിൽ
പേജ് - 264, വില - 250 /
അൽഫോൻസാ പ്രസ്, താമരശേരി /ഫോണ്: 0495-2222341, 9497651849
ക്രിസ്തുമതത്തിന്റെയും ഇസ്ലാംമതത്തിന്റെയും അടിസ്ഥാന വിശ്വാസങ്ങളെ മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ അവലോകനം ചെയ്യുന്നു. ഇസ്ലാമിക പ്രബോധനത്തിൽ ഡോക്ടറേറ്റ് നേടിയ ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങൾ ശാസ്ത്രീയവും വിലപ്പെട്ടവയുമാണ്. ക്രൈസ്തവ-ഇസ്ലാം സംവാദത്തിൽ നാഴികക്കല്ലാകുന്ന കൃതി.
കുരിശ് പൂക്കുന്ന കാലം
ഫാ. ജോർജ് അന്പഴത്തുങ്കൽ
പേജ്: 124, വില: 120
ഫോൺ: 9496413859
50 നോന്പുകാല ചിന്തകളാണ് ഇതിലുള്ളത്. ജീവിതത്തിന്റെ സങ്കീർണതകളിലും സന്ദേഹങ്ങളിലും ക്രൈസ്തവ ജീവിതം കൈമോശം വരാതിരിക്കാൻ ഇതു സഹായിക്കും. ആയാസരഹിതമായ വായനാനുഭവം.
JON OLIVER
Sushyanth Sridhar
Page: 434, Price: 339
Notion Press, Mylapore /notionpress.com/
രണ്ടു കാലഘട്ടങ്ങളിലെ വ്യക്തികളെ കഥാപാത്രമാക്കിയുള്ള ആകാംഷാഭരിതമായ കഥ. ഐഐറ്റി വിദ്യാർഥിയുടെ ആദ്യ നോവൽ. ഭാവനയും കഥപറയാനുള്ള വിരുതും സമ്മേളിച്ചിരിക്കുന്നു.