THE SYNOD OF DIAMPER
THE SYNOD OF DIAMPER
A prelude To Indian Renaissance
Editor: Dr. George Pattaparampil
പേ​ജ് 399, വി​ല: 300
ATC Publishers, Bengaluru.
Phone: 91-80-254919999, 91-9036003544
ഉദയംപേരൂർ സൂനഹദോസിനെക്കുറിച്ച് 2017 - ൽ കൊച്ചിയിൽ നടത്തിയ ശില്പശാലയിലെ പ്രഭാഷണങ്ങളാണ് ഉള്ളക്കം. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖരുടെ വിശകലനങ്ങളും വീക്ഷണങ്ങളും വിജ്ഞാനപ്രദമാണ്. ഡോ. അലക്സ് വടക്കുംതല, റവ. ഡോ. ജോസഫ് കളത്തിപ്പറന്പിൽ, ഡോ. ശശി തരൂർ എം.പി, കെ.എൽ മോഹനവർമ, ആർച്ച്ബിഷപ് ഫിലിപ് നേരി ഫെറാറോ തുടങ്ങിയവരാണ് പ്രഭാഷകർ.

മധുരം
സരോജിനി ടീച്ചർ
പേ​ജ് 40, വി​ല: 50 രൂപ
വോയ്സ് പബ്ലിക്കേഷൻസ്, കോട്ടയം
ഫോൺ: 9447535488
32 ചെറുകവിതകളുടെ സമാഹാരം. ആത്മീയതയും സമകാലികവിഷയങ്ങളുമൊക്കെ പ്രമേയമാക്കിയിരിക്കുന്നു. വായനാക്ഷമതയുണ്ട്.

സ്ത്രീ പുരുഷൻ കുടുംബം
ഡോ. രാജു ജോർജ് തോട്ടത്തിൽ
പേ​ജ് 80, വി​ല: 75 രൂപ
വോയ്സ് പബ്ലിക്കേഷൻസ്, കോട്ടയം
ഫോൺ: 9447535488
പുസ്തകത്തിന്‍റെ പേരിൽ പറയുന്നതുപോലെ സ്ത്രീയും പുരുഷനും കുടുംബവും തന്നെയാണ് പ്രമേയം. മെച്ചപ്പെട്ട കുടുംബ ബന്ധങ്ങൾ മെച്ചപ്പെട്ട സമൂഹത്തെ വാർത്തെടുക്കുന്നുവെന്ന് അടിവരയിട്ടു പറയുന്ന ലേഖനങ്ങൾ. അവശ്യം അറിഞ്ഞിരിക്കേണ്ടതും പരസ്യമായി ചോദിച്ചറിയാൻ മടിക്കുന്നതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു. മനസൊരു മാന്ത്രികച്ചെപ്പ് എന്ന പുസ്തകത്തിന്‍റെ തുടർച്ചയായിട്ടാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഡോ. സി.എം. ഗോപിനാഥന്‍റേതാണ് അവതാരിക.

വഴിയോര കാഴ്ചകൾ
മീന്പാട്ട് രവീന്ദ്രനാഥ്
പേ​ജ് 124, വി​ല: 100 രൂപ
വോയ്സ് പബ്ലിക്കേഷൻസ്, കോട്ടയം
ഫോൺ: 9447535488
ഔദ്യോഗിക ജീവിതത്തിലും സ്വകാര്യജീവിതത്തിലുമൊക്കെ ഉണ്ടായിട്ടുള്ള അനുഭവങ്ങളുടെ ഓർമക്കുറിപ്പുകൾ. കഥയല്ലിതു ജീവിതം തന്നെയാണെന്നു പറയാമെങ്കിലും കഥ പോലെ വായിച്ചുപോകാം. വായനക്കാരെ സ്പർശിക്കുന്ന വിവരണം.
ചിത്രങ്ങൾ ഉചിതമായിട്ടുണ്ട്.