x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈലേജ്: ഇ​നി ക​മ്പ​നി​ക​ളു​ടെ മ​ത്സ​രാ​യു​ധം

ഓട്ടോ ട്രാക്ക് / ജ​യ്സ​ണ്‍ ജോ​യ്
Published: July 22, 2026 11:46 PM IST | Updated: July 22, 2026 11:46 PM IST

പ്രതീകാത്മക ചിത്രം

ക​​ഫെ-3 വ​​രു​​മ്പോ​​ൾ ഉ​​പ​​ഭോ​​ക്താ​​വി​​ന് നേ​​ട്ട​​മോ? വി​​ല കൂ​​ടു​​മോ?

കാ​​ർ വാ​​ങ്ങാ​​ൻ എ​​ത്തു​​ന്ന​​വ​​രു​​ടെ ആ​​ദ്യ ചോ​​ദ്യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്, “മൈ​​ലേ​​ജ് എ​​ത്ര കി​​ട്ടും?” വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ആ ​​ചോ​​ദ്യ​​ത്തി​​ന് കൂ​​ടു​​ത​​ൽ ന​​ല്ല മ​​റു​​പ​​ടി ല​​ഭി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യാ​​ണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പു​​റ​​ത്തി​​റ​​ക്കി​​യ കോ​​ർ​​പ​​റേ​​റ്റ് ആ​​വ​​റേ​​ജ് ഫ്യൂ​​വ​​ൽ എ​​ക്കോ​​ണ​​മി (CAFE)-III ക​​ര​​ട് ച​​ട്ട​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​ത്.

2027 ഏ​​പ്രി​​ൽ മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​മെ​​ന്നു നി​​ർ​​ദേ​​ശി​​ക്കു​​ന്ന പു​​തി​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ഓ​​രോ വാ​​ഹ​​ന​​ത്തി​​ന്‍റെ​യും മാ​​ത്ര​​മ​​ല്ല, ഒ​​രു ക​​മ്പ​​നി​​യു​​ടെ മൊ​​ത്തം വാ​​ഹ​​ന​​നി​​ര​​യു​​ടെ ഇ​​ന്ധ​​ന​​ക്ഷ​​മ​​ത ഉ​​യ​​ർ​​ത്തു​​ക​​യാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. അ​​തി​​നാ​​യി വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ൾ കൂ​​ടു​​ത​​ൽ മൈ​​ലേ​​ജു​​ള്ള എ​​ൻ​​ജി​​നു​​ക​​ളും ഭാ​​രം കു​​റ​​ഞ്ഞ വാ​​ഹ​​ന​​ങ്ങ​​ളും ഹൈ​​ബ്രി​​ഡ്, ഇ​​ല​​ക്‌​ട്രി​ക്, എ​​ഥ​​നോ​​ൾ അ​​ധി​​ഷ്ഠി​​ത സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളും വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കേ​​ണ്ടി​​വ​​രും.

ഉ​​പ​​ഭോ​​ക്താ​​വി​​ന് എ​​ന്ത് നേ​​ട്ടം?

►ഇ​​ന്ധ​​ന​​ച്ചെ​​ല​​വ് കു​​റ​​യും

കൂ​​ടു​​ത​​ൽ ഇ​​ന്ധ​​ന​​ക്ഷ​​മ​​ത​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ എ​​ത്തി​​യാ​​ൽ ഓ​​രോ കി​​ലോ​​മീ​​റ്റ​​റി​​നും ചെ​​ല​​വാ​​കു​​ന്ന ഇ​​ന്ധ​​നം കു​​റ​​യും. വ​​ർ​​ഷ​​ത്തി​​ൽ 15,000-20,000 കി​​ലോ​​മീ​​റ്റ​​ർ ഓ​​ടു​​ന്ന​​വ​​ർ​​ക്ക് ഇ​​ത് ശ്ര​​ദ്ധേ​​യ​​മാ​​യ ലാ​​ഭ​​മാ​​കും.

►മ​​ലി​​നീ​​ക​​ര​​ണം കു​​റ​​യും

കു​​റ​​ഞ്ഞ ഇ​​ന്ധ​​നം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ കു​​റ​​ഞ്ഞ അളവിൽ കാ​​ർ​​ബ​​ൺ പു​​റ​​ന്ത​​ള്ളും. ഇ​​തി​​ലൂ​​ടെ പ​​രി​​സ്ഥി​​തി​​ക്കും ഗു​​ണ​​മു​​ണ്ടാ​​കും.
പു​​തി​​യ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ സാ​​ധാ​​ര​​ണ​​മാ​​കും

ഇ​​പ്പോ​​ൾ ഉ​​യ​​ർ​​ന്ന വി​​ല​​യു​​ള്ള കാ​​റു​​ക​​ളി​​ൽ മാ​​ത്രം കാ​​ണു​​ന്ന മൈ​​ൽ​​ഡ് ഹൈ​​ബ്രി​​ഡ്, സ്റ്റാ​​ർ​​ട്ട്-​​സ്റ്റോ​​പ്പ് സി​​സ്റ്റം, എ​​യ്റോ​​ഡൈ​​നാ​​മി​​ക് ഡി​​സൈ​​ൻ, ലോ-​​റോ​​ളിം​​ഗ് റെ​​സി​​സ്റ്റ​​ൻ​​സ് ട​​യ​​റു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ സാ​​ധാ​​ര​​ണ മോ​​ഡ​​ലു​​ക​​ളി​​ലേ​​ക്കും എ​​ത്തി​യേ​ക്കും.

►പു​​ന​​ർ​​വി​​ൽ​​പ്പ​​ന മൂ​​ല്യം ഉ​​യ​​രാം

കൂ​​ടു​​ത​​ൽ മൈ​​ലേ​​ജു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് സെക്കൻഡ് ഹാൻഡ്/യൂസ്ഡ് വാ​​ഹ​​ന വി​​പ​​ണി​​യി​​ലും കൂ​​ടു​​ത​​ൽ ആ​​വ​​ശ്യ​​ക്കാ​​രു​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

വെ​​ല്ലു​​വി​​ളി​​ക​​ൾ

►തു​​ട​​ക്ക​​വി​​ല ഉ​​യ​​രാം

പു​​തി​​യ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ചെ​​ല​​വ് വാ​​ഹ​​ന​​വി​​ല​​യി​​ൽ പ്ര​​തി​​ഫ​​ലി​​ക്കും.

►സ​​ർ​​വീ​​സ് കൂ​​ടു​​ത​​ൽ സ​​ങ്കീ​​ർ​​ണ​​മാ​​കാം

ഹൈ​​ബ്രി​​ഡ് സം​​വി​​ധാ​​ന​​ങ്ങ​​ൾ, പു​​തി​​യ എ​​ൻ​​ജി​​ൻ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ എ​​ന്നി​​വ സ​​ർ​​വീ​​സ് ചെ​​ല​​വും വി​​ദ​​ഗ്ധ സേ​​വ​​ന​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യും വ​​ർ​​ധി​​പ്പി​ക്കും.

►നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്ക് വ​​ലി​​യ നി​​ക്ഷേ​​പം

ഗ​​വേ​​ഷ​​ണ​​ത്തി​​നും പു​​തി​​യ എ​​ൻ​​ജി​​നു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കാ​​നും നി​​ർ​​മാ​​ണ​​രീ​​തി​​ക​​ൾ മാ​​റ്റാ​​നും വാ​​ഹ​​ന ക​​മ്പ​​നി​​ക​​ൾ​​ക്ക് വ​​ൻ നി​​ക്ഷേ​​പം ആ​​വ​​ശ്യ​​മാ​​യി വ​​രും.

Tags :

Recent News

Corehub Up