പ്രതീകാത്മക ചിത്രം
1. ഇറങ്ങുന്നതിന് മുമ്പ്
*ആഴം നോക്കുക: ടയറിന്റെ പകുതി/ഹബ് ലെവലില്‍ കൂടുതല്‍ വെള്ളമുണ്ടെങ്കില്‍ ഇറങ്ങരുത്.
*മുന്നില്‍ പോകുന്ന വാഹനം സുരക്ഷിതമായി കടന്നപോയശേഷം മാത്രം വാഹനം വെള്ളത്തിലേക്ക് ഇറക്കുക.
*AC ഓഫ് ചെയ്യുക: AC ഫാന്‍ പ്രവര്‍ത്തിക്കുന്നത് വെള്ളം റേഡിയേറ്ററിലേക്ക് വലിച്ചെടുക്കാന്‍ ഇടയാക്കും.
2. വെള്ളത്തിലൂടെ ഓടിക്കുമ്പോള്‍
*ഒരേ സ്പീഡില്‍, ഒരേ ഗിയറില്‍: 1st അല്ലെങ്കില്‍ 2nd ഗിയര്‍. RPM 2000-3000. നിര്‍ത്തുക. സ്പീഡ് കൂട്ടുകയോ, കുറയ്ക്കുകയോ ക്ലച്ച് ചവിട്ടുകയോ ചെയ്യരുത്
*വേഗത കുറയ്ക്കുക: പെട്ടെന്ന് പോയാല്‍ മുന്നില്‍ `bow wave' ഉണ്ടാകും. ആ തിര വെള്ളം എയര്‍ ഇന്‍ടേക്കിലേക്ക് കയറ്റും
*മുന്നിലുള്ള വാഹനത്തെ പിന്തുടരരുത്: വളരെ അടുത്ത് പോയാല്‍ അവരുടെ തിര നിങ്ങളുടെ എന്‍ജിനില്‍ കയറും. 2-3 കാര്‍ അകലം പാലിക്കുക.
*എക്സോസ്റ്റ് വെള്ളത്തില്‍ മുങ്ങാന്‍ അനുവദിക്കരുത്: എക്സോസ്റ്റില്‍ വെള്ളം കയറിയാല്‍ എന്ജിന് ഓഫ് ആകും. അതുകൊണ്ട് സ്പീഡ് നിലനിര്‍ത്തുക.
3. ഇറങ്ങിക്കഴിഞ്ഞാല്‍
*ബ്രേക്ക് ടെസ്റ്റ് ചെയ്യുക: കുറച്ച് ദൂരം ബ്രേക്ക് ചവിട്ടി ഡ്രൈ ആക്കുക. വെള്ളം കയറിയാല്‍ ബ്രേക്ക് സിസ്റ്റം കാര്യക്ഷമമായി പ്രവര്‍ത്തിക്കാതെ വരാം.
*ലൈറ്റുകള്‍, ഹോണ്‍, വൈപ്പര്‍ ചെക്ക് ചെയ്യുക: ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടോയെന്ന് നോക്കണം.
*എന്ജിന് ശബ്ദം കേള്‍ക്കുക: ‘ടക് ടക്` ശബ്ദം, വൈബ്രേഷന്‍, പുക എന്നിവ ഉണ്ടെങ്കില്‍ ഉടന്‍ നിര്‍ത്തി മെക്കാനിക്കിനെ വിളിക്കുക.
4. ഏത് വാഹനത്തിനാണ് റിസ്ക് കൂടുതല്‍
സെഡാന്: എയര്‍ ഇന്ടെക് താഴെയായതിനാല്‍ വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്.
ഹാച്ച്ബാക്ക്: ഗൗണ്ട് ക്ലിയറന്‍സ് കുറവായതിനാല്‍ വെള്ളക്കെട്ടില്‍ റിസ്ക് കൂടുതലാണ്.
പെട്രോൾ, ഡീസല്‍ വാഹനങ്ങള്‍: വെള്ളം എയര്‍ ഇന്ടെക്കിലൂടെ കയറിയാല്‍ രണ്ടിലും ഹൈട്രോലോക്ക് സംഭവിക്കാം. പെട്രോള്‍ വാഹനങ്ങളേക്കാള്‍ ഡീസല്‍ എന്‍ജിനുകളില്‍ കേടുപാടുകള്‍ ഗുരുതരമാകാം.
Tags : Driving floodwaters