x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓയിൽ കറുത്തോ? ഡി​പ്സ്റ്റി​ക്ക് പ​റ​യും എ​ൻ​ജി​ന്‍റെ ആ​രോ​ഗ്യം

ഓട്ടോ ട്രാക്ക് / ജ​യ്സ​ണ്‍ ജോ​യ്ോ
Published: July 28, 2026 11:09 PM IST | Updated: July 28, 2026 11:09 PM IST

പ്രതീകാത്മക ചിത്രം

സ​ർ​വീ​സ് സെ​ന്‍റ​റി​ലെ​ത്താ​തെ ത​ന്നെ വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ എ​ത്ര​ത്തോ​ളം ആ​രോ​ഗ്യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നു മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ല​ളി​ത​മാ​യ ഉ​പ​ക​ര​ണ​മാ​ണ് ഡി​പ്സ്റ്റി​ക്ക്. ഓ​യി​ലി​ന്‍റെ നി​റ​വും അ​ള​വും ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ച്ചാ​ൽ പ​ല ത​ക​രാ​റു​ക​ളു​ടെ​യും സൂ​ച​ന​ക​ൾ തി​രി​ച്ച​റി​യാം.

ഇ​ളം ത​വി​ട്ട് / തേ​ൻ നി​റം

പു​തി​യ​തോ മി​ക​ച്ച നി​ല​യി​ലു​ള്ള​തോ ആ​യ എ​ൻ​ജി​ൻ ഓ​യി​ലി​ന്‍റെ സാ​ധാ​ര​ണ നി​റ​മാ​ണി​ത്. എ​ൻ​ജി​ൻ ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ലൂ​ബ്രി​ക്കേ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഇ​തി​ന്‍റെ സൂ​ച​ന.

ക​ടും ത​വി​ട്ട്

വാ​ഹ​നം കു​റ​ച്ചു​കാ​ലം ഓ​ടി​ക്ക​ഴി​ഞ്ഞാ​ൽ ചൂ​ടും ഓ​ക്സി​ഡേ​ഷ​നും മൂ​ലം ഓ​യി​ൽ ക​ടും ത​വി​ട്ട് നി​റ​ത്തി​ലാ​കാം. ഇ​ത് സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ലും നി​ർ​മാ​താ​വ് നി​ർ​ദേ​ശി​ച്ച സ​ർ​വീ​സ് ഇ​ട​വേ​ള പാ​ലി​ക്ക​ണം.

ക​റു​ത്ത നി​റം

ഓ​യി​ലി​ൽ ക​രി, ലോ​ഹ​ക​ണ​ങ്ങ​ൾ, മ​റ്റ് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ അ​ടി​ഞ്ഞു​കൂ​ടു​ന്പോ​ൾ ക​റു​ത്ത നി​റ​മാ​കും. പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ത് സാ​ധാ​ര​ണ​യാ​യി ഓ​യി​ൽ മാ​റ്റേ​ണ്ട സ​മ​യ​മാ​യ​തി​ന്‍റെ സൂ​ച​ന​യാ​ണ്. വൈ​കി​ച്ചാ​ൽ എ​ൻ​ജി​ൻ തേ​യ്മാ​നം കൂ​ടു​ക​യും ഇ​ന്ധ​ന​ക്ഷ​മ​ത കു​റ​യു​ക​യും ചെ​യ്യാം.

ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ക​റു​ത്ത ഓ​യി​ൽ സാ​ധാ​ര​ണം

ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ൽ ഇ​ന്ധ​നം ക​ത്തു​ന്പോ​ൾ കൂ​ടു​ത​ൽ ക​രി (സൂ​ട്ട്) രൂ​പ​പ്പെ​ടും. ഇ​ത് എ​ൻ​ജി​നു​ള്ളി​ൽ അ​ടി​ഞ്ഞു​കൂ​ടാ​തി​രി​ക്കാ​ൻ ഓ​യി​ലി​ലെ ഡി​റ്റ​ർ​ജ​ന്‍റ് അ​ഡി​റ്റീ​വു​ക​ൾ ക​രി​ ഓ​യി​ലി​ൽ ത​ന്നെ പി​ടി​ച്ചു​നി​ർ​ത്തു​ന്നു. അ​തി​നാ​ലാ​ണ് ഓ​യി​ൽ പെ​ട്ടെ​ന്ന് ക​റു​ത്ത​താ​യി കാ​ണ​പ്പെ​ടു​ന്ന​ത്. അ​തി​നാ​ൽ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ നി​റം മാ​ത്രം ക​ണ്ട് ഓ​യി​ൽ മാ​റ്റേ​ണ്ട സ​മ​യം തീ​രു​മാ​നി​ക്ക​രു​ത്. നി​ർ​ദേ​ശി​ച്ച സ​ർ​വീ​സ് ഇ​ട​വേ​ള​യും ഓ​ടി​യ കി​ലോ​മീ​റ്റ​റും കൂ​ടി പ​രി​ഗ​ണി​ക്ക​ണം.

ഓ​യി​ലി​ന്‍റെ അ​ള​വും പ​രി​ശോ​ധി​ക്ക​ണം

ഓ​യി​ലി​ന്‍റെ നി​റം ന​ല്ല​താ​ണെ​ങ്കി​ലും അ​ള​വ് കു​റ​ഞ്ഞാ​ൽ എ​ൻ​ജി​ന് ആ​വ​ശ്യ​മാ​യ ലൂ​ബ്രി​ക്കേ​ഷ​ൻ ല​ഭി​ക്കി​ല്ല. ഇ​ത് അ​മി​ത തേ​യ്മാ​നം, ഓ​വ​ർ​ഹീ​റ്റിം​ഗ്, എ​ൻ​ജി​ൻ കേ​ടു​പാ​ടു​ക​ൾ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്ക് മു​ന്പ് ഡി​പ്സ്റ്റി​ക്ക് ഉ​പ​യോ​ഗി​ച്ച് ഓ​യി​ലി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

ഡി​പ്സ്റ്റി​ക്കി​ലെ അ​ട​യാ​ള​ങ്ങ​ൾ

വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​നു​ള്ളി​ൽ എ​ൻ​ജി​ന്‍റെ വ​ശ​ത്താ​യി മ​ഞ്ഞ, ഓ​റ​ഞ്ച്, ചു​വ​പ്പ് നി​റ​ങ്ങ​ളി​ൽ റിം​ഗ്/​ഹാ​ൻ​ഡി​ൽ രൂ​പ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്നു. എ​ൻ​ജി​ൻ ഓ​ഫ് ചെ​യ്ത് ഏ​താ​നും മി​ന​റ്റു​ക​ൾ ക​ഴി​ഞ്ഞ് ഡി​പ്സ്റ്റി​ക് എ​ടു​ത്ത് തു​ട​ച്ച് വീ​ണ്ടും ക​യ​റ്റി പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ചാ​ൽ ഓ​യി​ലി​ന്‍റെ അ​ള​വും നി​റ​വും മ​ന​സി​ലാ​ക്കാം. (എ​ൻ​ജി​ൻ ത​ണു​ത്ത അ​വ​സ്ഥ​യി​ൽ പ​രി​ശോ​ധി​ക്കു​ന്ന​താ​വും ഏ​റ്റ​വും ഉ​ത്ത​മം). ഡി​പ്റ്റി​ക്കി​ന്‍റെ താ​ഴ്ഭാ​ഗ​ത്താ​യി ര​ണ്ട് അ​ട​യാ​ള​ങ്ങ​ൾ കാ​ണാം.( LOW/ADD) താ​ഴെ​യു​ള്ള അ​ട​യാ​ളം ഓ​യി​ൽ കു​റ​വി​നെ​യും മു​ക​ളി​ലു​ള്ള അ​ട​യാ​ളം ടാ​ങ്ക് ഫു​ൾ എ​ന്ന​തി​നെ​യും സൂ​ചി​പ്പി​ക്കു​ന്നു.

ഓ​യി​ൽ മാ​റ്റം വൈ​കി​ച്ചാ​ൽ

► എ​ൻ​ജി​ൻ ഭാ​ഗ​ങ്ങ​ളു​ടെ തേ​യ്മാ​നം വ​ർ​ധി​ക്കും
► ഓ​വ​ർ​ഹീ​റ്റിം​ഗ് സാ​ധ്യ​ത കൂ​ടും
► സ്ല​ഡ്ജ് രൂ​പ​പ്പെ​ടാം
► മൈ​ലേ​ജും എ​ൻ​ജി​ൻ പെ​ർ​ഫോ​മ​ൻ​സും കു​റ​യാം
► വ​ലി​യ എ​ൻ​ജി​ൻ റി​പ്പ​യ​ർ ചെ​ല​വു​ക​ൾ ഉ​ണ്ടാ​കാം

ഇ​തും​കൂ​ടി ശ്ര​ദ്ധി​ക്കൂ

► ക​ന്പ​നി നി​ർ​ദേ​ശി​ക്കു​ന്ന കി​ലോ​മീ​റ്റ​ർ/​സ​ർ​വീ​സ് ഇ​ട​വേ​ള
► ഉ​പ​യോ​ഗി​ക്കു​ന്ന ഓ​യി​ലി​ന്‍റെ ത​രം (മി​ന​റ​ൽ, സെ​മി-​സി​ന്ത​റ്റി​ക്, ഫു​ൾ സി​ന്ത​റ്റി​ക്)
► വാ​ഹ​ന​ത്തി​ന്‍റെ ഉ​പ​യോ​ഗ​രീ​തി (ന​ഗ​ര​യാ​ത്ര, ഹൈ​വേ, ക​ന​ത്ത ട്രാ​ഫി​ക്)
► ഡി​പ്സ്റ്റി​ക്കി​ലെ ഓ​യി​ലി​ന്‍റെ അ​ള​വ് ഓ​ർ​ക്കാം

ഓ​യി​ൽ മാ​റ്റം വൈ​കി​ച്ച് ഇ​ന്ന് ലാ​ഭി​ക്കു​ന്ന ചെ​റി​യ തു​ക, നാ​ളെ വ​ലി​യ എ​ൻ​ജി​ൻ റി​പ്പ​യ​ർ ബി​ല്ലാ​യി തി​രി​ച്ചെ​ത്താം. കൃ​ത്യ​സ​മ​യ​ത്ത് ഓ​യി​ൽ മാ​റ്റു​ന്ന​താ​ണ് എ​ൻ​ജി​ന്‍റെ ആ​യു​സും നി​ല​നി​ർ​ത്താ​നു​ള്ള ഏ​റ്റ​വും ല​ളി​ത​മാ​യ മാ​ർ​ഗം.

 

Tags : OilBlack dipstick Indicate Health Engine AutoTrack

Recent News

Corehub Up