പാലാ രൂപതയുടെ ആദരവ് ഏറ്റുവാങ്ങി 75 വയസുകാര്‍
പാലാ രൂപതയുടെ ആദരവ് ഏറ്റുവാങ്ങി 75 വയസുകാര്‍
Monday, June 23, 2025 5:39 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
പാ​ലാ: പാ​ലാ രൂ​പ​ത ജ​ന്മം കൊ​ണ്ട വ​ര്‍ഷം ജ​നി​ക്കു​ക​യും രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ 75-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍ക്ക് രൂ​പ​ത ആ​ദ​ര​വ് ന​ല്‍കി. പാ​ലാ ളാ​ലം പ​ഴ​യ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത​യോ​ടൊ​പ്പം പി​റ​ന്ന ആ​ളു​ക​ളു​ടെ ഒ​ത്തു​ചേ​ര​ല്‍ ദൈ​വ​പ​രി​പാ​ല​ന​യു​ടെ അ​നാ​വ​ര​ണ​മാ​ണെ​ന്ന് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ളാ​ലം പ​ഴ​യ​പ​ള്ളി വി​കാ​രി ഫാ.​ജോ​സ​ഫ് ത​ട​ത്തി​ല്‍, പി​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് മു​ത്ത​നാ​ട്ട്, മാ​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷേ​ര്‍ലി ചെ​റി​യാ​ന്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍, പി.​സി.​ ജോ​ര്‍ജ് എ​ന്നി​വ​ര്‍ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍ സ്വാ​ഗ​ത​വും പ്രോ​ലൈ​ഫ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് മാ​ത്യു എം. കു​ര്യാ​ക്കോ​സ് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.