സ്പെഷൽ ട്രെയിനുകളിലെ ഐസിഎഫ് കോച്ചുകൾ പിൻവലിക്കാൻ റെയിൽവേ
സ്പെഷൽ ട്രെയിനുകളിലെ ഐസിഎഫ് കോച്ചുകൾ പിൻവലിക്കാൻ റെയിൽവേ
Monday, June 23, 2025 5:39 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
കൊ​ല്ലം: രാ​ജ്യ​ത്താ​ക​മാ​നം സ​ർ​വീ​സ് ന​ട​ത്തി​വ​രു​ന്ന സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഐ​സി​എ​ഫി​ലെ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ച്ച് ഫാ​ക്ട​റി) കോ​ച്ചു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം.

കോ​ച്ചു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​രി​ൽ നി​ന്നും റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രി​ൽനി​ന്നും പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ തിനാലാ​ണ് ഐ​സി​എ​ഫ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പ​ഴ​യ ഗ​രീ​ബ് ര​ഥ് എ​ക്സ്പ്ര​സ് കോ​ച്ചു​ക​ൾ പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ച​ത്.

ഗ​രീ​ബ് ര​ഥ് കോ​ച്ചു​ക​ളു​ടെ ഉ​ത്പാ​ദ​നം റെ​യി​ൽ​വേ 2024-ൽ ​പൂ​ർ​ണ​മാ​യും നി​ർ​ത്തി വ​യ്ക്കു​ക​യു​ണ്ടാ​യി. ഈ ​പ​ഴ​യ കോ​ച്ചു​ക​ളാ​ണ് പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന​ത്.


ഇ​ല​ക്‌ട്രിക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഈ ​കോ​ച്ചു​ക​ൾ ത​ക​രാ​റി​ലാ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ത് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളു​ടെ സ​മ​യകൃ​ത്യ​ത​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. മാ​ത്ര​മ​ല്ല, ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ അ​തു പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ്പെ​യ​ർ പാ​ർ​ട്സു​ക​ളും ല​ഭ്യ​മാ​യി​രു​ന്നി​ല്ല. വി​വി​ധ സോ​ണു​ക​ളി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യം പ​രാ​തി​യാ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ർ​ട്ടും ചെ​യ്തിരുന്നു.ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​രം കോ​ച്ചു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.