ഷൂ​സും ടീ​ഷ​ര്‍​ട്ടും ധ​രി​ച്ച​തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ര്‍​ദ​നം
ഷൂ​സും ടീ​ഷ​ര്‍​ട്ടും ധ​രി​ച്ച​തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ര്‍​ദ​നം
Monday, June 23, 2025 5:39 AM IST
കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: ഷൂ​​​​സ് ധ​​​​രി​​​​ച്ച് ക്ലാ​​​​സി​​​​ല്‍ എ​​​​ത്തി​​​​യ പ്ല​​​​സ് വ​​​​ണ്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​യെ ക്രൂ​​​​ര​​​​മാ​​​​യി മ​​​​ര്‍​ദി​​​​ക്കു​​​​ക​​​​യും ബെ​​​​ഞ്ച് ദേ​​​​ഹ​​​​ത്തേക്കിട്ട് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ല്‍​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​​​താ​​​​യി പ​​​​രാ​​​​തി. പ്ല​​​​സ് വ​​​​ണ്‍ കൊ​​​​മേ​​​​ഴ്സ് വി​​​​ദ്യാ​​​​ര്‍​ഥി ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ല്‍ പ്ല​​​​സ് ടു ​​വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​യ അ​​​​ഞ്ചു പേ​​​​ര്‍​ക്കെ​​​​തി​​​​രേ ആ​​​​ദൂ​​​​ര്‍ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് 1.30 ഓ​​​​ടെ ആ​​​​ദൂ​​​​ര്‍ ജി​​​​എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ലാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം.

ഷൂ​​​​സ് ധ​​​​രി​​​​ച്ച് ക്ലാ​​​​സി​​​​നെത്തി​​​​യ പ്ല​​​​സ് വ​​​​ണ്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​യെ സീ​​​​നി​​​​യ​​​​ര്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​യ അ​​​​ഞ്ചു​​​​പേ​​​​ര്‍ ത​​​​ട​​​​ഞ്ഞു​​​​നി​​​​ര്‍​ത്തി അ​​​​സ​​​​ഭ്യം പ​​​​റ​​​​ഞ്ഞുതു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്കം. കൊ​​​​ല്ലു​​​​മെ​​​​ന്ന് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും കൈ​​​​കൊ​​​​ണ്ട് അ​​​​ടി​​​​ക്കു​​​​ക​​​​യും ത​​​​ള്ളിവീ​​​​ഴ്ത്തു​​​​ക​​​​യും ചെ​​​​യ്തു. പ്ല​​​​സ് വ​​​​ണ്‍ വി​​​​ദ്യാ​​​​ര്‍​ഥി നി​​​​ല​​​​ത്തു​​​​വീ​​​​ണ​​​​തോ​​​​ടെ ബെ​​​​ഞ്ചെ​​​​ടു​​​​ത്തു ദേ​​​​ഹ​​​​ത്തി​​​​ടു​​​​ക​​​​യും കൈ​​​​യി​​​​ല്‍ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ല്‍​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി ആ​​​​ദൂ​​​​ര്‍ പോ​​​​ലീ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.


കു​​​​ണ്ടം​​​​കു​​​​ഴി ജി​​​​എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ലും സ​​​​മാ​​​​ന​​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള സം​​​​ഭ​​​​വം ഉ​​​​ണ്ടാ​​​​യി. ടീ ​​​​ഷ​​​​ര്‍​ട്ട് ധ​​​​രി​​​​ച്ച് ക്ലാ​​​​സി​​​​ലെ​​​​ത്തി​​​​യ പ്ല​​​​സ് വ​​​​ണ്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​യെ പ്ല​​​​സ് ടു ​​വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ക്രൂ​​​​ര​​​​മാ​​​​യി മ​​​​ര്‍​ദി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ബേ​​​​ഡ​​​​കം പോ​​​​ലീ​​​​സ് എ​​​​ട്ടു പേ​​​​ര്‍​ക്കെ​​​​തി​​​​രേ ജു​​​​വൈ​​​​ന​​​​ല്‍ ജ​​​​സ്റ്റീ​​​​സ് ബോ​​​​ര്‍​ഡി​​​​നു റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.