ന​ഴ്സു​മാ​ർ വ​ഹി​ക്കു​ന്ന പ​ങ്ക് വി​ല​മ​തി​ക്കാ​ൻ കഴിയാത്തത്: ഡോ.​കെ.​കെ.മ​നോ​ജ​ൻ
Thursday, May 16, 2024 6:50 AM IST
വെ​ഞ്ഞാ​റ​മൂ​ട് :ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ന​ഴ്സു​മാ​ർ വ​ഹി​ക്കു​ന്ന പ​ങ്ക് വി​ല​മ​തി​ക്കാ​നാ​ത്ത​തെ​ന്ന് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ കെ .​കെ.​മ​നോ​ജ​ൻ. നേ​ഴ്സ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് കോ​ളേ​ജ് നേ​ഴ്സിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും, ശ്രീ ​ഗോ​കു​ലം ന​ഴ്സിം​ഗ് കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​ച്ചു​ന്ന​തി​നും അ​വ നി​റ​വേ​റ്റു​ന്ന​തി​നും മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​രാ​യ ന​ഴ്സു​മാ​രെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ. ​പി.​ച​ന്ദ്ര​മോ​ഹ​ൻ,

മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ . ​ന​ന്ദി​നി, ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ മീ​രാ കെ.​പി​ള്ള, പ്ര​ഫ. ഡോ. ​ഭാ​സി, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ ടി.​പി.​ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ന​ഴ്സ്മാ​രെ ആ​ദ​രി​ച്ചു.