വിദേശമദ്യം കൊടുത്തില്ല: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
Sunday, May 19, 2024 6:23 AM IST
വി​ഴി​ഞ്ഞം: വി​ദേ​ശ​ത്തുനി​ന്നും കൊ​ണ്ടു​വ​ന്ന മ​ദ്യം ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത​തി​ലു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ ത​മി​ഴ് നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ര​ണ്ടു​പേ​രെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​ഞ്ഞി​ര​ക​ളം മൂ​ന്നു​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ അ​ര​വി​ന്ദ് (34), വി​ശാ​ഖ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ ഇ​ന്ന​ലെ രാ​ത്രി ഒന്പതോടെ കാ​ഞ്ഞി​രം​കു​ളം മൂ​ന്നു​മു​ക്കി​ലാ​യിരുന്നു സം​ഭ​വം.​ ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ധ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ബു എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ കോളജ് ആ​ശുപ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ​യ​റി​ൽ കു​ത്തേ​റ്റു ഗു​രു​ത​ര​വ​സ്ഥ​യി​ലാ​യ സു​ധ​ൻ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഉ​ണ്ണി​കൃ​ഷ് ണ​നും ബാ​ബു​വി​നും ഇ​ട​തു കൈ​യ്ക്കാണു വെ​ട്ടേ​റ്റ​ത്.

വി​ദേ​ശ​ത്തുനി​ന്നും അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ധ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ബു എന്നിവ രും ഇ​വ​രു​ടെ സൃ​ഹൃ​ത്തു​ക​ളാ​യ മ​റ്റു ര​ണ്ടു​പേ​രും ചേ​ർ​ന്നു ക​ഴി​ഞ്ഞ15 നാ​ണ് സു​ധ​ന്‍റെ ഭാ​ര്യ​വീ​ടാ​യ മൂ​ന്നു​മു​ക്കി​ൽ വി​രു​ന്നു​കൂ​ടാ​ൻ എ​ത്തി​യ​ത്.​ ഇ​വ​രോ​ട് അ​യ​ൽ​വാ​സി​ക​ളാ​യ പ്ര​തി​ക​ൾ വി​ദേ​ശ​ത്തുനി​ന്നും കൊ​ണ്ടു​വ​ന്ന മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ കൊ​ടു​ക്കാ​ൻ ത​യാറാ​യി​ല്ല. ഇതാണ് ആ ക്രമണത്തിൽ കലാശിച്ചത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ നെ​യ്യ​ാറ്റി​ൻ​ക​ര ഡി​വൈ​എ​സ്പി അ​മ്മി​ണി​ക്കു​ട്ട​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ഞ്ഞി​ര​ക​ളം എ​സ്എ​ച്ച്ഒ ​ജി​ജി​ൻ ജി. ചാ​ക്കോ, എ​സ്ഐ ​ര​മേ​ശ്, സീ​നി​യ​ർ സി​വിൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​മ​ൽ​രാ​ജ്, വി​നീ​ത് കു​മാ​ർ, വി​ജ​യ് വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങിയ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോടതിയിൽ ഹാജരാ ക്കി റിമാൻഡ് ചെയ്തു.