ഇ​എ​ന്‍​ടി ഡോ​ക്ട​ര്‍​മാ​രു​ടെ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Monday, April 29, 2024 6:29 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ഞ്ചേ​രി​യി​ലെ പ​ഴ​യ​കാ​ല ഇ​എ​ന്‍​ടി സ​ര്‍​ജ​നാ​യി​രു​ന്ന ഡോ​ക്ട​ര്‍ എം.​എ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ന​ട​ത്താ​റു​ള്ള തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ വാ​ര്‍​ഷി​ക സ​മ്മേ​ള​നം കോ​ട്ട​ക്ക​ലി​ല്‍ ന​ട​ത്തി.

മ​ല​പ്പു​റം ഇ​എ​ന്‍​ടി ചാ​പ്റ്റ​റും മ​ജെ​ന്‍റ സൊ​സൈ​റ്റി​യും ആ​സ്റ്റ​ര്‍ മിം​സ് കോ​ട്ട​ക്ക​ലും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഡോ. ​ജോ​ണ്‍ പ​ണി​ക്ക​ര്‍ (തി​രു​വ​ന​ന്ത​പു​രം) ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​കെ.​എ. സീ​തി പെ​രി​ന്ത​ല്‍​മ​ണ്ണ, ഡോ.​സാ​ജി​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​ഗൗ​ര​വ് മെ​ഡി​ക്കേ​രി, ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, ഡോ. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, ഡോ. ​വി​വേ​ക് ശ​ശീ​ന്ദ്ര​ന്‍, ഡോ. ​സ​ജി​ത് ബാ​ബു, ഡോ. ​വി​നോ​ദ് ഫെ​ലി​ക്സ് തു​ട​ങ്ങി​യ​വ​രു​ടെ ശ​സ്ത്ര​ക്രി​യ വീ​ഡി​യോ​ക​ൾ, സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ള്‍​ക്കാ​യി സം​പ്രേ​ക്ഷ​ണം ചെ​യ്തു.

കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ഇ​എ​ന്‍​ടി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡും (ഒ​രു ല​ക്ഷം രൂ​പ)​പ്ര​ശ​സ്തി പ​ത്ര​വും ഡോ.​കെ. ഹി​ത ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, കോ​ഴി​ക്കോ​ട്) ക​ര​സ്ഥ​മാ​ക്കി.

ഡോ. ​അ​നീ​ഷ ഡേ​വി​സ് (ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് തൃ​ശൂ​ര്‍), ഷെ​റി​ന്‍ ടി. ​ ജോ​സ് (ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് തൃ​ശൂ​ര്‍) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. സം​സ്ഥാ​ന​ത്തെ ഇ​രു​നൂ​റോ​ളം ഇ​എ​ന്‍​ടി ഡോ​ക്ട​ര്‍​മാ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​പ്ര​ഭാ​ക​ര​ന്‍, ഡോ. ​ഷാ​ജി​ദ്, ഡോ. ​അ​സീ​സ്, ഡോ.​അ​ബ്ബാ​സ്, ഡോ.​സാ​ജി​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.