യു​എ​സ്എ​സ് പ​രീ​ക്ഷ വി​ജ​യ​ശ​ത​മാ​നം കു​റ​യാ​ന്‍ കാ​ര​ണം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്: കെ​എ​സ്ടി​യു
Monday, April 29, 2024 6:29 AM IST
മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ല്‍ ന​ട​ത്തി​യ യു​എ​സ്എ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ വ​ല​ക്കു​ന്ന​താ​യി​രു​ന്നു​വെ​ന്നും പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളെ പോ​ലും വെ​ല്ലു​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്കാ​ണ് കു​ട്ടി​ക​ള്‍ ഇ​ത്ത​വ​ണ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​ത്ത​രം എ​ഴു​തേ​ണ്ടി വ​ന്ന​തെ​ന്നും ജി​ല്ലാ കെ​എ​സ്ടി​യു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

അ​റ​ബി ഭാ​ഷ​യി​ലെ ചോ​ദ്യ​ങ്ങ​ള്‍ ഭാ​ഷാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​തെ പ​ക​രം പൊ​തു​വി​ജ്ഞാ​നം പ​രി​ശോ​ധി​ക്കു​ന്ന പ​രീ​ക്ഷ​യാ​യി മാ​റി​യ​ത് കു​ട്ടി​ക​ളി​ല്‍ പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു. ഗ​ണി​തം, ഇം​ഗ്ലീ​ഷ്, സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളും കു​ട്ടി​ക​ള്‍​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കി.

ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി എ​ല്‍​എ​സ്എ​സ്, യു​എ​സ്എ​സ് സ്കോ​ള​ര്‍​ഷി​പ്പ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്കോ​ള​ര്‍​ഷി​പ്പ് തു​ക ഇ​തു​വ​രെ ന​ല്‍​കി​യി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍ പ​ല​ത​വ​ണ കു​ട്ടി​ക​ളോ​ട് ബാ​ങ്ക് അ​ക്കൗ​ണ്ടും മ​റ്റും ചോ​ദി​ച്ച് ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ള​ര്‍​ഷി​പ്പ് വി​ജ​യി​ച്ച പ​ല വി​ദ്യാ​ര്‍​ഥി​ക​ളും കോ​ള​ജ് വി​ദ്യാ​ഭ്യാ​സം വ​രെ പൂ​ര്‍​ത്തി​യാ​ക്കി.

എ​ന്നി​ട്ടും തു​ക ന​ല്‍​കി​യി​ട്ടി​ല്ല. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​ര് പ​റ​ഞ്ഞ് സ്കോ​ള​ര്‍​ഷി​പ്പ് ല​ഭി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ചോ​ദ്യ​ങ്ങ​ള്‍ ക​ടു​ക​ട്ടി​യാ​ക്കി​യെ​തെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി പ​റ​യു​ന്നു.

അ​റ​ബി​ഭാ​ഷ​യു​ടെ പ്ര​ധാ​ന്യം താ​ഴ്ത്താ​നാ​ണ് കു​ട്ടി​ക​ളു​ടെ നി​ല​വാ​രം പ​രി​ഗ​ണി​ക്കാ​തെ ചോ​ദ്യം ത​യാ​റാ​ക്കി​യ​തെ​ന്നു കെ​എ​സ്ടി​യു ആ​രോ​പി​ച്ചു. തു​ട​ക്കം മു​ത​ലേ കു​ട്ടി​ക​ളു​ടെ നി​ല​വാ​രം നോ​ക്കാ​തെ​യാ​ണ് സി​ല​ബ​സും ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​തു പ​ല​ത​വ​ണ ജി​ല്ലാ കേ​ര​ള സ്കൂ​ള്‍ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ന്‍ അ​ധി​കൃ​ത​രെ ഓ​ര്‍​മ​പ്പെ​ടു​ത്തി​യ​താ​ണ്. മാ​ര്‍​ച്ച് വ​രെ​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ഫെ​ബ്രു​വ​രി​യി​ല്‍ ത​ന്നെ പ​ഠി​ച്ച് തീ​ര്‍​ക്കു​ക എ​ന്ന​തു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു.

അ​തി​നി​ട​യി​ലാ​ണ് കാ​ഠി​ന്യം കൂ​ടി​യ ചോ​ദ്യ​വും ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ നി​ഗൂ​ഢ​ത അ​ന്വേ​ഷി​ച്ച് പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ.​എം. ഷ​ഹീ​ദ്, മ​ജീ​ദ് കാ​ടേ​ങ്ങ​ല്‍, വി.​എ. ഗ​ഫൂ​ര്‍, റ​ഹീം കു​ണ്ടൂ​ര്‍, കെ.​ടി. അ​മാ​നു​ള്ള, കെ. ​ഫ​സ​ല്‍ ഹ​ഖ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വീ​രാ​ന്‍​കു​ട്ടി കോ​ട്ട, കെ.​എം. ഹ​നീ​ഫ, സ​ഫ്ദ​റ​ലി വാ​ള​ന്‍, ജ​ലീ​ല്‍ വൈ​ര​ങ്കോ​ട്, എ.​കെ. നാ​സ​ര്‍, വി.​ഷാ​ജ​ഹാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.