ഭാ​ര​തീ​യ മൂ​ല്യ​ങ്ങ​ളു​ടെ വീ​ണ്ടെ​ടു​പ്പ് അ​നി​വാ​ര്യം: പ​ത്മ​ശ്രീ ബാ​ല​ന്‍ പൂ​തേ​രി
Monday, April 29, 2024 6:29 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഭാ​ര​തീ​യ മൂ​ല്യ​ങ്ങ​ളു​ടെ വീ​ണ്ടെ​ടു​പ്പ് അ​നി​വാ​ര്യ​മാ​ണെ​ന്നു പ​ത്മ​ശ്രീ ബാ​ല​ന്‍ പൂ​തേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്‍ സം​സ്ഥാ​ന ആ​ചാ​ര്യ പ്ര​ശി​ക്ഷ​ണ വ​ര്‍​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചു തീ​ര്‍​ക്ക​ല​ല്ല അ​ധ്യാ​പ​ക​രു​ടെ ദൗ​ത്യം. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളെ പ​ക​ര്‍​ന്നു ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന​വ​രാ​ക​ണം അ​ധ്യാ​പ​ക​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി. ​ഗോ​പാ​ല​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ മോ​ണി​റ്റ​റിം​ഗ് സ​മി​തി അം​ഗ​മാ​യ എ. ​വി​നോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍, എം. ​ജ​യ​പ്ര​കാ​ശ്, സി​പി​ജി രാ​ജ​ഗോ​പാ​ല്‍, കെ. ​കൃ​ഷ്ണ​കു​മാ​ര്‍, എം.​കെ. അ​ജി​ത്, സ​ജി​ത്ത് ചെ​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മേ​യ് എ​ട്ടു​വ​രെ ന​ട​ക്കു​ന്ന ശി​ബി​ര​ത്തി​ല്‍ ഉ​ത്ത​ര കേ​ര​ള​ത്തി​ലെ വി​ദ്യാ​നി​കേ​ത​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു 84 പേ​ര്‍ പ​ങ്കെ​ടു​ക്കും.