ചെ​റു​ക​ര സ്കൂ​ള്‍ ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​നം ഇ​ന്ന്
Monday, April 29, 2024 6:29 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ചെ​റു​ക​ര എ​യു​പി സ്കൂ​ള്‍ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഇ​ന്നു സ​മാ​പി​ക്കും. 2023 ഓ​ഗ​സ്റ്റ് 25ന് ​ഓ​ണാ​ഘോ​ഷ​ങ്ങ​ളെ തു​ട​ര്‍​ന്ന് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും സ​മ്മേ​ള​ന​വും ന​ട​ന്നി​രു​ന്നു.

തു​ട​ര്‍​ന്ന് എ​ല്ലാ മാ​സ​ങ്ങ​ളി​ലും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം, പൂ​ര്‍​വ​അ​ധ്യാ​പ​ക സം​ഗ​മം, സാം​സ്കാ​രി​ക സ​മ്മേ​ള​നം, വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം, സെ​മി​നാ​റു​ക​ള്‍, നാ​ട​ക, ചി​ത്ര​ക​ല ക്യാ​മ്പു​ക​ള്‍, ച​രി​ത്ര​പ്ര​ദ​ര്‍​ശ​നം, ക​ലാ​മ​ത്സ​ര​ങ്ങ​ള്‍, മെ​ഗാ​തി​രു​വാ​തി​ര, പ്ര​തി​ഭ​ക​ളാ​യ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഗ​മം എ​ന്നി​വ ന​ട​ന്നു.

ഇ​ന്നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​നു ’വി​ട​രു​ന്ന മൊ​ട്ടു​ക​ള്‍’ (കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും.) തു​ട​ര്‍​ന്ന് ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ല​യ​ത്തി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യും പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​നു​മാ​യ പി. ​ഷാ​ജി നി​ര്‍​വ​ഹി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​ന്‍ അ​തു​ല്‍ ന​റു​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യും.

ച​ട​ങ്ങി​ല്‍ ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. വി​ദ്യാ​ല​യ​ത്തി​ന്‍റെ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്ന സ്മ​ര​ണി​ക വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​പി. ര​മേ​ഷ് കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. പെ​രി​ന്ത​ല്‍​മ​ണ്ണ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ.​ടി. കു​ഞ്ഞു​മൊ​യ്തു സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.

മു​ന്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എ​ന്‍.​പി. നാ​രാ​യ​ണ​ന്‍ സ്കൂ​ള്‍ ഡോ​ക്കി​ഫി​ക്ഷ​ന്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം ന​ട​ത്തും. തു​ട​ര്‍​ന്നു പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷം സ​മാ​പി​ക്കും.