എ​സ്ടി​യു നി​ല്‍​പ്പ് സ​മ​രം ന​ട​ത്തി
Thursday, May 16, 2024 5:12 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ എ​സ്ടി​യു മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല്‍​പ്പു സ​മ​ര​വും ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യ്ക്ക് നി​വേ​ദ​ന​വും ന​ല്‍​കി.

സം​സ്ഥാ​ന എ​സ്ടി​യു സെ​ക്ര​ട്ട​റി ഇ. ​അ​ബ്ദു​ള്‍ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി തെ​ക്ക​ത്ത് ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍ നി​ന്നു ഗ​താ​ഗ​ത​മ​ന്ത്രി പി​ന്‍​മാ​റു​ക, ആ​ര്‍​സി​യും ലൈ​സ​ന്‍​സും ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യു​ക, ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലെ ഇ​ട​പാ​ടു​ക​ള്‍ സു​താ​ര്യ​മാ​ക്കു​ക, അ​മി​ത​മാ​യി വ​ര്‍​ധി​പ്പി​ച്ച ഫീ​സ് ഒ​ഴി​വാ​ക്കു​ക എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​സ്ഥാ​ന എ​സ്ടി​യു സെ​ക്ര​ട്ട​റി ഇ. ​അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു. മോ​ട്ടോ​ര്‍ യൂ​ണി​യ​ന്‍ ജി​ല്ലാ ട്ര​ഷ​റ​ര്‍ ബ​ഷീ​ര്‍ ക​ട്ടു​പ്പാ​റ, മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍ സു​ധീ​ര്‍ താ​ഴെ​ക്കോ​ട്, ഫി​റോ​സ് പ​ച്ചീ​രി, കു​ഞ്ഞാ​പ്പ ആ​ലി​പ്പ​റ​മ്പ്, ആ​ക്കാ​ട്ട് ബൂ​ബ​ക്ക​ര്‍, മു​ഹ​മ്മ​ദാ​ലി ക​ട്ടു​പ്പാ​റ, ഹ​ബീ​ബ് മ​ണ്ണേ​ങ്ങ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.