മഞ്ചേരി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മഞ്ചേരി നഗരസഭയുടെ അനുമോദനം. നഗരസഭ പരിധിയില്‍ നിന്നു വിജയിച്ച 500 ലധികം വിദ്യാര്‍ഥികളാണ് അനുമോദനം ഏറ്റുവാങ്ങിയത്.
മഞ്ചേരി ഐസിഎംഎസിന്റെ സഹകരണത്തോടെ സിറ്റി പോയിന്റ് ഓഡിറ്റോറിയത്തിലാണ് മഞ്ചേരി എഡ്യുഫെസ്റ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. അഡ്വ.യു.എ. ലത്തീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നൂറു ശതമാനം വിജയം നേടിയ മഞ്ചേരി യത്തീംഖാന ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ബോയ്സ് സ്കൂള്‍, ഗേള്‍സ് സ്കൂള്‍, നെല്ലിക്കുത്ത് ജിവിഎച്ച്എസ്എസ്, ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി.
നഗരസഭ ചെയര്‍ പേഴ്സണ്‍ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിജയഭേരി കോഓര്‍ഡിനേറ്റര്‍ ടി. സലീം മോട്ടിവേഷന്‍ ക്ലാസെടുത്തു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, വൈസ് ചെയര്മാന് വി.പി. ഫിറോസ്, റഹീം പുതുക്കൊള്ളി, എന്‍. കെ. ഖൈറുന്നീസ, എന്‍. എം. എല്‍സി, സി. സക്കീന, കൗണ്‍സിലര്‍മാരായ കണ്ണിയന്‍ അബൂബക്കര്‍, അഷ്റഫ് കാക്കേങ്ങല്‍, ടി. ശ്രീജ, അഡ്വ. പ്രേമ രാജീവ്, ജസീനാ ബി. അലി, ഫാത്തിമ സുഹ്റ,
എ.വി. സുലൈമാന്‍, മുഹമ്മദാലി, ടി.എം. നാസര്‍, ഹുസൈന് മേച്ചേരി, അബ്ദുള്‍ അസീസ്, മുജീബ് റഹ്മാന് പരേറ്റ, ചിറക്കല്‍ രാജന്, എന്‍.കെ. ഉമ്മര്‍ ഹാജി, സുലൈഖ നൊട്ടിത്തൊടി, വല്ലാഞ്ചിറ ഫാത്തിമ, സി.പി. അബ്ദുള്‍കരീം, എം.പി. സിദീഖ്, വി.കെ. മുജീബ് റഹ്മാന് വടക്കീടന്‍, ബേബി കുമാരി, ശ്രീവിദ്യ എടക്കണ്ടത്തില്‍, സജിത വിജയന്, സമീന ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകര്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.