വി​വ​രം ന​ല്‍​കു​ന്ന​വ​രു​ടെ പേ​രു​ക​ള്‍ പ​ര​സ്യ​മാ​ക്ക​രു​ത്: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Sunday, May 19, 2024 5:31 AM IST
മ​ല​പ്പു​റം: ബ​സു​ക​ളി​ല്‍ ഓ​ഡി​യോ, വീ​ഡി​യോ സി​സ്റ്റം പ്ര​വ​ര്‍​ത്തി​ച്ച് നി​യ​മ​ലം​ഘ​നം ന​ട​ത്തി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​രം ന​ല്‍​കു​ന്ന​വ​രു​ടെ പേ​രും വി​ലാ​സ​വും മോ​ട്ടോ​ര്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​രു കാ​ര​ണ​വ​ശാ​ലും പ​ര​സ്യ​മാ​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.

മ​ല​പ്പു​റം റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​ക്കാ​ണ് ക​മ്മീ​ഷ​ന്‍ ആ​ക്ടിം​ഗ് ചെ​യ​ര്‍​പേ​ഴ്സ​ണും ജൂ​ഡീ​ഷ്യ​ല്‍ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​ത്ത​രം ബ​സു​ക​ളു​ടെ ഉ​ട​മ​സ്ഥ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

തൃ​ശൂ​ര്‍ മു​ത​ല്‍ ക​ണ്ണൂ​ര്‍ വ​രെ​യു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളി​ലും ചി​ല കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലും അ​ധി​ക ശ​ബ്ദ​ത്തി​ല്‍ മ്യൂ​സി​ക് സി​സ്റ്റം പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നെ​തി​രേ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​തി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​തെ വി​വ​രം ന​ല്‍​കു​ന്ന​വ​രു​ടെ പേ​രും വി​ലാ​സ​വും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ ബ​സു​കാ​ര്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കാ​റു​ണ്ടെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ബ​സ് ജീ​വ​ന​ക്കാ​ര്‍ പ​രാ​തി​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. ബ​സു​ക​ളി​ലെ വീ​ഡി​യോ, ഓ​ഡി​യോ സി​സ്റ്റം പ​രിേ​ശാ​ധി​ക്കാ​ന്‍ എ​ല്ലാ ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് മ​ല​പ്പു​റം ആ​ര്‍​ടി​ഒ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ നി​യ​മാ​നു​സൃ​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പെ​രി​ന്ത​ല്‍​മ​ണ്ണ പാ​സ​ഞ്ചേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് സൈ​നു​ദ്ദീ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.