കാ​ര​ക്കു​റ്റി​യി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം
Sunday, May 12, 2024 5:06 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ര​ണ്ട് കാ​ര​ക്കു​റ്റി​യി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​പ്പി​ത്ത​മു​ൾ​പ്പെ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ര​മാ​വ​ധി രോ​ഗം പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ശു​ചീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

കാ​ര​ക്കു​റ്റി​യി​ലെ കി​ണ​ർ പൂ​ർ​ണ​മാ​യും ശു​ചീ​ക​രി​ച്ചു. മ​ണ്ണ് നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്ന അ​ങ്ങാ​ടി​യി​ലെ ഡ്രൈ​നേ​ജും ശു​ചീ​ക​രി​ച്ചു.

വാ​ർ​ഡി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ തോ​ട്, മ​റ്റ് പൊ​തു ഇ​ട​ങ്ങ​ൾ എ​ന്നി​വ​യും അ​ടു​ത്ത ദി​വ​സം ശു​ചി​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ വി. ​ഷം​ലൂ​ല​ത്ത് പ​റ​ഞ്ഞു. വാ​ർ​ഡ് ത​ല​ത്തി​ൽ സ്‌​ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ന​ട​ത്തി ഉ​റ​വി​ട ന​ശീ​ക​ര​ണം, കി​ണ​ർ ക്ലോ​റി​നേ​ഷ​ൻ എ​ന്നി​വ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ക​യും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.