വി​ജ​യി​ച്ച​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ : പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം ക​ടു​പ്പ​മാ​കും
Monday, May 13, 2024 4:45 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ എ​സ്എ​സ്എ​ല്‍​സി​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച​വ​ർ​ക്കു പോ​ലും ഇ​ഷ്ട​പ്പെ​ട്ട സ്കൂ​ളി​ൽ ഇ​ഷ്ട​വി​ഷ​യം പ​ഠി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​മോ എ​ന്ന​തി​ല്‍ ആ​ശ​ങ്ക. ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ജ​യി​ക്കാ​തെ പോ​യ​ത് 78 പേ​ർ മാ​ത്ര​മാ​ണ്.

ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഒ​ന്നോ ര​ണ്ടോ പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ്. ജി​ല്ല​യി​ൽ ആ​കെ 43,799 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ 43,721 പേ​രും പാ​സാ​യി. 8,563 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ പേ​ർ​ക്ക് പ്ല​സ് വ​ൺ പ്ര​വേ​ശ​നം ല​ക്ഷ്യ​മി​ട്ട് സീ​റ്റ് വ​ർ​ധ​ന​യും താ​ൽ​ക്കാ​ലി​ക ബാ​ച്ചും അ​നു​വ​ദി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തും അ​പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ വ​ർ​ഷം പ്ല​സ്‌​വ​ൺ പ്ര​വേ​ശ​ന​ത്തി​ന് ആ​ദ്യ മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 34,119 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. 43,040 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി പാ​സാ​യ​ത്.​ക​ഴി​ഞ്ഞ ത​വ​ണ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ അ​ധി​ക ബാ​ച്ച് അ​നു​വ​ദി​ച്ച​പ്പോ​ൾ 660 പേ​ർ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം 564പേ​ർ പു​റ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. താ​ൽ​ക്കാ​ലി​ക വ​ർ​ധ​ന ന​ട​ത്തി​യാ​ൽ​പോ​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ 7,000ൽ​പ​രം പേ​ർ ക്ലാ​സി​നു പു​റ​ത്താ​കു​മെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മി​ല്ലാ​തെ സീ​റ്റ് കൂ​ട്ടി​യാ​ൽ വി​ദ്യാ‍​ർ​ഥി​ക​ളു​ടെ പ​ഠ​നം പി​റ​കോ​ട്ടാ​കു​മെ​ന്നാ​ണ് അ​ധ്യാ​പ​ക​ർ പ​റ​യു​ന്ന​ത്. മ​ല​ബാ​റി​ലെ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് 150 അ​ധി​ക പ്ല​സ്‌​വ​ൺ ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കാ​ർ​ത്തി​കേ​യ​ൻ ക​മ്മി​റ്റി ന​ൽ​കി​യ ശു​പാ​ർ​ശ​യി​ൽ ഇ​തു​വ​രെ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.