കോഴിക്കോട്: കർഷകർക്കും സാധാരണക്കാർക്കുമൊപ്പം നിന്ന് പോരാടിയ നേതാവായിരുന്നു തോമസ് തോണിപ്പാറയെന്ന് പ്രമുഖ എഴുത്തുകാരൻ കെ.എഫ്. ജോർജ് അഭിപ്രായപ്പെട്ടു.
പത്താമത് തോമസ് തോണിപ്പാറ അനുസ്മരണം ഗാന്ധിഗൃഹത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, കെ.എം. പോൾസൺ, കെ.കെ. നാരായണൻ, വിനോദ് കിഴക്കയിൽ, ബോബി മൂക്കൻതോട്ടം, റോയി മുരിക്കോലിൽ,
സുരേന്ദ്രൻ പാലേരി, റുഖിയ ബീവി, ബോബി ഓസ്റ്റ്യൻ, നിഷാന്ത് പി. ജോസ്, മാത്യു ചെമ്പോട്ടി, ജോസ് ഐരാറ്റിൽ, ബേബി കുനന്താനം, അരുൺ തോമസ്, ജിമ്മി ജോർജ്, ഗ്രേസി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.