നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു
Friday, May 24, 2024 12:25 AM IST
കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം കൊ​ടു​വ​ള്ളി ചു​ണ്ട​പ്പു​റം ഹം​സ​യു​ടെ മ​ക​ൻ യൂ​സ​ഫി (25)ന്‍റെ​താ​ണെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച​താ​കാ​മെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കൊ​ടു​വ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നു താ​ഴെ​യു​ള്ള കെ​ട്ടി​ട​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ ത​റ​യി​ൽ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹ​ത്തി​ന് ചു​റ്റും ര​ക്തം ത​ളം​കെ​ട്ടി നി​ന്നി​രു​ന്നു. പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു.