മാ​ലി​ന്യ മു​ക്ത കേ​ര​ളം: പ​ന്നി​ത്തീ​റ്റ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​ർ​ഷ​ക​ർ
Thursday, May 16, 2024 5:26 AM IST
ക​ൽ​പ്പ​റ്റ: വ​ള​ർ​ത്തു​പ​ന്നി​ക​ൾ​ക്കു തീ​റ്റ ഉ​റ​പ്പു​വ​രു​ത്തി മാ​ലി​ന്യ​മു​ക്ത കേ​ര​ളം പ​രി​പാ​ടി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പി​ഗ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. ഹോ​ട്ട​ലു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ മി​ച്ച ഭ​ക്ഷ​ണ​വും കോ​ഴി​ക്ക​ട​ക​ളി​ലെ വേ​സ്റ്റും മ​റ്റും റെ​ൻ​ഡ​റിം​ഗിം​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ പ​ന്നി​ക്കൃ​ഷി മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ബി​ശ്വ​പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ഷി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

പ​ന്നി​ക​ൾ​ക്ക് തീ​റ്റ ന​ൽ​കു​ന്ന​തി​നു ഓ​രോ ദി​വ​സ​വും ക​ർ​ഷ​ക​ർ ശേ​ഖ​രി​ക്കു​ന്ന മി​ച്ച ഭ​ക്ഷ​ണ​വും കോ​ഴി​വേ​സ്റ്റും ഒ​ഴി​കെ മാ​ലി​ന്യ​മാ​ണ് റെ​ൻ​ഡ​റിം​ഗ് പ്ലാ​ന്‍റു​ക​ൾ​ക്കു ന​ൽ​കേ​ണ്ട​തെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഉ​പ​ജീ​വ​ന​ത്തി​നു പ​ന്നി​വ​ള​ർ​ത്ത​ലി​നെ ആ​ശ്ര​യി​ക്കു​ന്ന അ​നേ​കം ക​ർ​ഷ​ക​ർ സം​സ്ഥാ​ന​ത്തു​ണ്ട്. ജി​ല്ല​യി​ൽ 500 ഓ​ളം ക​ർ​ഷ​ക​രാ​ണ് പ​ന്നി​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്. 350 അം​ഗ​ങ്ങ​ളു​ള്ള​താ​ണ് പി​ഗ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഘ​ട​കം. ക​ർ​ഷ​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും അ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ​ന്നി​ഫാ​മു​ക​ളി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​ത്.

ചെ​റു​തും വ​ല​തു​മ​ട​ക്കം ഫാ​മു​ക​ളി​ലാ​യി ഏ​ക​ദേ​ശം 20,000 പ​ന്നി​ക​ളെ​യാ​ണ് വ​ള​ർ​ത്തു​ന്ന​ത്. മി​ച്ച ഭ​ക്ഷ​ണം ശേ​ഖ​രി​ച്ച് പ​ന്നി​ക​ൾ​ക്കു തീ​റ്റ​യാ​യി ന​ൽ​കു​ന്ന ക​ർ​ഷ​ക​ർ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ആ​യി​ര​ക്ക​ണ​ക്കി​നു ട​ണ്‍ മി​ച്ച​ഭ​ക്ഷ​ണ​മാ​ണ് പ​ന്നി​ത്തീ​റ്റ​യാ​യി സം​സ്ക​രി​ക്കു​ന്ന​ത്.

പ​ന്നി ഫാം ​ലൈ​ൻ​സ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ ഉ​ദാ​ര​മാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണം. ദൂ​ര​പ​രി​ധി​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണം. അ​പേ​ക്ഷി​ക്കു​ന്ന​വ​രി​ൽ പ​ല​ർ​ക്കും ലൈ​സ​ൻ​സ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അ​ധി​കാ​രി​ക​ളു​ടെ ക​ടും​പി​ടി​ത്ത​മാ​ണ് ഇ​തി​നു കാ​ര​ണം.

വീ​ട്, ജ​ല​സ്രോ​ത​സ്, അ​തി​ർ​ത്തി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൂ​ര​പ​രി​ധി പാ​ലി​ച്ചും ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തി​യും സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ​പോ​ലും നി​രാ​ക്ഷേ​പ​പ​ത്രം അ​നു​വ​ദി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കാ​ത്ത സ്ഥി​തി​യാ​ണ്.

പ​ന്നി​ത്തീ​റ്റ​യു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ഷ​ക​രെ ഉ​പ​ദ്ര​വി​ക്കു​ന്ന സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ക​യാ​ണ്. സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ മാ​ലി​ന്യം വ​ഴി​യി​ൽ ത​ള്ളു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം പ​ന്നി​ക്കൃ​ഷി​ക്കാ​രി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ പ​ല​പ്പോ​ഴും ശ്ര​മി​ക്കു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ ഭ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പി​ഗ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ

ക​ൽ​പ്പ​റ്റ: പി​ഗ് ഫാ​ർ​മേ​ഴ്സ് അ​സി​സോ​സി​യേ​ഷ​ൻ(​പി​എ​ഫ്എ) ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ പ​ന​മ​രം സെ​ന്‍റ് ജൂ​ഡ്സ് പ​ള്ളി ഹാ​ളി​ൽ ചേ​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ബി​ശ്വ​പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ഷി​ജോ ജോ​സ​ഫ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ കൈ​മാ​ലി​ൽ ജോ​ണ്‍​സ​ണ്‍, റോ​യി മാ​ന്തോ​ട്ടം എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 10ന് ​ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​ഷി സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​സ്യ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ബെ​ന്നി, ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന സ​മി​തി​യം​ഗം എ.​വി. ജ​യ​ൻ, ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

റി​ട്ട.​ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ.​ജ​യ​രാ​ജി​നെ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ഭാ​സി ആ​ദ​രി​ക്കും. മാ​ലി​ന്യ സം​സ്ക​ര​ണം, ഫാം ​ലൈ​സ​ൻ​സ്, പ​ഞ്ചാ​യ​ത്ത് രാ​ജ് ച​ട്ട​ങ്ങ​ൾ, പ​ന്നി​ക​ളി​ലെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും എ​ന്നീ വി​ഷ​യ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സെ​ടു​ക്കും.