ഗോ​ത്ര വി​ഭാ​ഗ​ത്തി​ലെ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് ഇ​നി​മു​ത​ൽ കു​ഞ്ഞു​ടു​പ്പു​ക​ൾ സൗ​ജ​ന്യം
Thursday, May 16, 2024 5:26 AM IST
മാ​ന​ന്ത​വാ​ടി: ഗോ​ത്ര വി​ഭാ​ഗ​ത്തി​ലെ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് ഇ​നി​മു​ത​ൽ ഫ​സ്റ്റ് ക്വി​സ് കു​ഞ്ഞു​ടു​പ്പു​ക​ൾ സൗ​ജ​ന്യം. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ ജ​നി​ക്കു​ന്ന എ​ല്ലാ വി​ഭാ​ഗം ഗോ​ത്ര വി​ഭാ​ഗ​ത്തി​ലെ​യും ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്കാ​ണ് ബോ​ച്ചെ​യു​ടെ വ​സ്ത്ര നി​ർ​മാ​ണ ക​ന്പ​നി​യാ​യ ഫ​സ്റ്റ് കി​സ് സൗ​ജ​ന്യ​മാ​യി ഉ​ടു​പ്പു​ക​ൾ സ​മ്മാ​നി​ക്കു​ക.

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്പോ​ഴാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​ർ ഗോ​ത്ര വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ബോ​ച്ചെ ബ്രാ​ൻ​ഡി​ൽ നി​ല​വി​ൽ ഫ​സ്റ്റ് കി​സ് എ​ന്ന പേ​രി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി വ​രു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ പ​ല​യി​ട​ത്തും ഫ​സ്റ്റ് കി​സ് ഷോ​റൂ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​തി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു വി​ഹി​തം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജ​നി​ക്കു​ന്ന ഗോ​ത്ര വി​ഭാ​ഗ​ത്തി​ലെ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് കു​ഞ്ഞു​ടു​പ്പു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും: ബോ​ബി ചെ​മ്മ​ണ്ണൂ​ർ

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ര​മാ​വ​ധി സ​ഹ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പ് ന​ൽ​കി​യ​ത്.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​വി. രാ​ജേ​ഷ്, ഡോ.​സി. സ​ക്കീ​ർ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പി. ​ഷം​സു​ദ്ദീ​ൻ, സെ​ക്യൂ​രി​റ്റി ചീ​ഫ് ഷി​ബു, ജാ​ഫ​ർ ത​മ്മ​ട്ടാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ൽ സ്വീ​ക​രി​ച്ചു.