പു​തി​യ ആ​ന​ത്താ​ര പ​ദ്ധ​തി: എം​എ​ൽ​എ നി​വേ​ദ​നം ന​ൽ​കി
Thursday, May 23, 2024 6:03 AM IST
ഗൂ​ഡ​ല്ലൂ​ർ: ആ​ന​ത്താ​ര​ക​ൾ വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്ന​തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ.​പൊ​ൻ​ജ​യ​ശീ​ല​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ഡി​ഒ ശെ​ന്തി​ൽ​കു​മാ​റി​ന് നി​വേ​ദ​നം ന​ൽ​കി.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ജ​ന​വാ​സ മേ​ഖ​ല​ക​ൾ പൂ​ർ​ണ​മാ​യും പ​ദ്ധ​തി​യി​ൽ​നി​ന്നു ഒ​ഴി​വാ​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ, ന​ളി​നി(​ബി​ജെ​പി), കേ​ദീ​ശ്വ​ര (നാം ​ത​മി​ഴ​ർ ക​ക്ഷി) ബ​ഷീ​ർ(​എ​സ്ഡി​പി​ഐ), എ.​എം. മു​ബാ​റ​ക്(​ഇ​ന്ത്യാ ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ), അ​ഹ​മ്മ​ദ് യാ​സീ​ൻ (ലീ​ഗ​ൽ ഫോ​റം), മു​ഹ​മ്മ​ദ് സു​ബൈ​ർ(​വ്യാ​പാ​രി സം​ഘം), ഗു​ണ​ശേ​ഖ​ര​ൻ, എ​സ്.​കെ. രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു നി​വേ​ദ​ക​സം​ഘം.

പു​തി​യ ആ​ന​ത്താ​ര പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പു​ഫ​ലം വ​ന്ന​തി​നു​ശേ​ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.