റോ​ഡി​ൽ മെ​ക്കാ​ഡം ഉ​രു​കി വി​ള്ള​ൽ വീ​ണു
Sunday, April 28, 2024 7:50 AM IST
ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി​ൽ റോ​ഡി​ൽ മെ​ക്കാ​ഡം ഉ​രു​കി വി​ള്ള​ൽ വീ​ണ​ത് യാ​ത്രി​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി. ചെ​ങ്ങ​ളാ​യി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് വി​ള്ള​ൽ ഉ​ണ്ടാ​യ​ത്. പ​ഴ​യ റോ​ഡി​ന് മു​ക​ളി​ൽ ചെ​യ്ത മെ​ക്കാ​ഡം ക​ന​ത്ത​ചൂ​ടി​ൽ ഉ​രു​കി​യൊ​ലി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച രാ​ത്രി ടാ​റിം​ലെ പ്ര​ശ്നം കാ​ര​ണം റോ​ഡി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​വീ​ണി​രു​ന്നു.

ടാ​ർ പ​ര​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ റോ​ഡ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു.
ശ്രീ​ക​ണ്ഠ​പു​രം ത​ളി​പ്പ​റ​മ്പ് സം​സ്ഥാ​ന പാ​ത​യി​ലാ​ണ് പ​ര​ക്കെ വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ട്ട​ത്. മൈ​സൂ​രു​വി​ലേ​ക്കും ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്.