ആ​റ​ളം ഫാ​മി​ലെ കാ​ട്ടാ​ന​ ആ​ക്ര​മ​ണം​; യു​വാ​വി​ന്‍റെ ചി​കി​ത്സാ ചെല​വ് വ​നംവ​കു​പ്പ് ഏ​റ്റെ​ടു​ക്കും
Tuesday, April 30, 2024 1:19 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ​വ​ച്ച് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ദി​വാ​സി യു​വാ​വ് വൈ​ഷ്ണ​വി​ന്‍റെ ചി​കി​ത്സാ ചെ​ല​വ് വ​നംവ​കു​പ്പ് ഏ​റ്റെ​ടു​ക്കും. അ​ടി​യ​ന്തര​മാ​യി അ​നു​വ​ദി​ച്ച ഒ​രു ല​ക്ഷം രൂ​പ ക​ണ്ണൂ​ർ ഡി​എ​ഫ്ഒ​ എ​സ്. വൈ​ശാ​ഗ് വൈ​ഷ്ണ​വി​ന്‍റെ അ​മ്മ​യ്ക്കു ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ടെ​ത്തി കൈ​മാ​റി. ജോ​ലി​ക്കി​ട​യി​ൽ യു​വാ​വി​നെ കൃ​ഷി​യി​ട​ത്തി​ൽ വ​ച്ച് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം തൊ​ഴി​ലാ​ളി​ക​ൾ വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​നം ത​ട​യു​ക​യും റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന വ​നം വ​കു​പ്പി​ന്‍റെ ഉ​റ​പ്പി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ഫാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ കൂ​ടി വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നും ചാ​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി.

ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജി. ​പ്ര​ദീ​പ്, കൊ​ട്ടി​യൂ​ർ റേഞ്ച​ർ സു​ധീ​ർ നാ​രോ​ത്ത് ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ്, എ​കെ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, കെ. ​കേ​ള​പ്പ​ൻ, കോ​ട്ടി കൃ​ഷ്ണ​ൻ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, ബി​ജു​മോ​ൻ, കെ. ​ശോ​ഭ, ഉ​ഷ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കാ​ട്ടാ​ന ഭീ​ഷ​ണി​യി​ൽ നി​ന്നും​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഫാം ​ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി​ക്കും വ​നം മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ വ​നം വ​കു​പ്പി​ന് നേ​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച​ത്.