അ​ടി​യ​ന്ത​ര ജീ​വ​ൻര​ക്ഷാ​ പ​രി​ശീ​ല​ന ക്യാ​മ്പ് ഇ​ന്ന് ശ്രീ​ക​ണ്ഠ​പു​ര​ത്ത്
Wednesday, May 1, 2024 7:46 AM IST
ശ്രീ​ക​ണ്ഠ​പു​രം: സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് ഒ​പ്പം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വ​യോ​ജ​ന പ​രി​ച​ര​ണം-അ​ടി​യ​ന്ത​ര ജീ​വ​ൻര​ക്ഷാ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ശ്രീ​ക​ണ്ഠ​പു​രം സാ​ൻ ജോ​ർ​ജി​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ​യാ​ണ് ക്യാ​ന്പ്.

പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഡ​മ്മി​ക​ളും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ല്കും. കി​ട​പ്പു​രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണം എ​ങ്ങ​നെ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ന​ട​ത്താം. എ​ന്ന​തി​നെ​ക്കു​റി​ച്ചും ക്ലാ​സ് ന​ല്കും.

ആ​സ്റ്റ​ർ മിം​സ് ഹോ​സ്പി​റ്റ​ൽ കോ​ഴി​ക്കോ​ട്, അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ഇ​ൻ​സ്ട്ര​ക്ട​ർ, ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. മു​നീ​ർ, ഡോ​ട്ട് ഹീ​ൽ വിആ​ർ ഹെ​ൽ​ത്ത് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ്, ഫി​യാ​സ് ഹ​സ​ൻ, സി​ഇ​ഒ വി​ജ​യ് സു​കു​മാ​ര​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കും. ഫോ​ൺ: 9747966333.