ഇ​ട​വേ​ലി​ക്ക​ലി​ൽ കാ​റും ബൈക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Wednesday, May 1, 2024 7:46 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ-ശി​വ​പു​രം അ​യ്യ​ല്ലൂ​ർ റോ​ഡി​ൽ ഇ​ട​വേ​ലി​ക്ക​ലി​ൽ കാ​റും ബൈക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബൈക്ക് യാ​ത്ര​ക്കാ​ര​ൻ കാ​ഞ്ഞി​ലേ​രി സ്വ​ദേ​ശി പ്ര​ണ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്ത് നി​ന്നും ശി​വ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ബൈക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രുവാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു.