നി​ർ​ത്തി​യി​ട്ട കാ​റി​ന് മു​ക​ളി​ൽ അ​ര​യാ​ലി​ന്‍റെ ശി​ഖ​രം പൊ​ട്ടിവീ​ണു
Saturday, May 4, 2024 1:20 AM IST
മ​ട്ട​ന്നൂ​ർ: നെ​ല്ലൂ​ന്നി​യി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന് മു​ക​ളി​ൽ അ​ര​യാ​ലി​ന്‍റെ കൂ​റ്റ​ൻ ശി​ഖ​രം പൊ​ട്ടി വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​ നെ​ല്ലൂ​ന്നി മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ക​വാ​ട​ത്തി​ന് സ​മീ​പ​ത്തു​ള്ള നൂ​റ്റാ​ണ്ടോ​ളം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​ര​യാ​ലി​ന്‍റെ ശി​ഖ​ര​മാ​ണ് പൊ​ട്ടി​വീ​ണ​ത്. അ​ര​യാ​ലി​നോ​ട് ചേ​ർ​ന്നു നി​ര്‍​ത്തി​യി​ട്ട കാ​റി​നു മു​ക​ളി​ലാ​ണ് ശി​ഖ​രം പൊ​ട്ടി വീ​ണ​ത്. കാ​റി​ന് കേ​ടുപാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. വി​വ​ര​മ​റി​ഞ്ഞ് മ​ട്ട​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ശി​ഖ​ര​ങ്ങ​ള്‍ മു​റി​ച്ച് നീ​ക്കി. ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.