കു​ഞ്ഞി​ക്കൃഷ്ണ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു
Saturday, May 4, 2024 1:21 AM IST
ചെ​റു​പു​ഴ: മ​ല​യോ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച കെ. ​കു​ഞ്ഞി​ക്കൃഷ്ണ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന് മു​ന്പാ​യി ചെ​റു​പു​ഴ ടൗ​ണി​ൽ മൗ​ന​ജാ​ഥ​യും ന​ട​ന്നു. യോ​ഗ​ത്തി​ൽ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എംപി, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, വി​വി​ധ രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ളാ​യ കെ.​വി. ഗോ​വി​ന്ദ​ൻ, പി.​ടി. മാ​ത്യു, ജോ​യി​സ് പു​ത്ത​ൻ​പു​ര, പി.​കെ. ഫൈ​സ​ൽ, രാ​ജു ചു​ണ്ട, മൊ​യ്തു മൗ​ല​വി, കെ.​ആ​ർ. ച​ന്ദ്ര​കാ​ന്ത്, ജെ. ​സെ​ബാ​സ്റ്റ്യ​ൻ, സു​ലേ​ഖ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ.​കെ. ആ​ന്‍റ​ണി, കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ. ​സു​ധാ​ക​ര​ൻ, വി.​ഡി. സ​തീ​ശ​ൻ, വി.​എം. സു​ധീ​ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​കെ. രാ​ഘ​വ​ൻ എം​പി, കെ. ​മു​ര​ളീ​ധ​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ വീ​ട്ടു​കാ​രെ വി​ളി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ചു.