ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ലി​ൽ ഇ​നി നേ​ത്ര​വി​ഭാ​ഗ​വും
Tuesday, May 7, 2024 1:21 AM IST
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ലി​ൽ നേ​ത്ര വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ലും ത്രേ​സ്യാ​മ്മാ​സ് ക​ണ്ണാ​ശു​പ​ത്രി കാ​ഞ്ഞ​ങ്ങാ​ടു​മാ​യി സ​ഹ​ക​രി​ച്ച് ആ​രം​ഭി​ച്ച നേ​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ശി​ർ​വാ​ദ​വും പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ.​സാ​ബു പു​തു​ശേ​രി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​അ​നീ​ഷ് മ​ണ​വ​ത്ത്, ഡോ. ​ത്രേ​സ്യാ​മ്മ, ഡോ. ​ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ ക​ണ്ണാ​ശു​പ​ത്രി എ​ന്ന നി​ല​യി​ൽ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ, താ​ക്കോ​ൽ ദ്വാ​ര​ശാ​സ്ത്ര​ക്രി​യ, വി​വി​ധ​ത​രം സ​ർ​ജ​റി​ക​ൾ, ഗ്ലോ​ക്കോ​മ സ്ക്രീ​നിം​ഗ് ആ​ൻ​ഡ് സ​ർ​ജ​റി, ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി​ക്കു​ള്ള ചി​കി​ത്സ​യും സ​ർ​ജ​റി​യും നേ​ത്ര​രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സ്കാ​നിം​ഗു​ക​ൾ, വി​വി​ധ​ത​രം ലേ​സ​ർ ട്രീ​റ്റ്മെ​ന്‍റു​ക​ൾ,കം​പ്യൂ​ട്ട​ർ ടെ​സ്റ്റിം​ഗ്, വി​വി​ധ കോ​ൺ​ടാ​ക്ട് ലെ​ൻ​സു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്.​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ആ​ശ്രി​ത​ർ​ക്കും മെ​ഡി​സെ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ​യും മ​റ്റ് എ​ട്ടോ​ളം ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക​ളു​ടെ​യും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​യി​രി​ക്കും.