ന​ഴ്സ​സ് ഡേ ​വാ​രാ​ഘോ​ഷം: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Wednesday, May 8, 2024 12:48 AM IST
ത​ല​ശേ​രി: ന​ഴ്സ​സ് ഡേ ​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ൽ ത​ല​ശേ​രി കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ൽ വ​ച്ചു "മൈ ​ഹെ​ൽ​ത്ത് മൈ ​റൈ​റ്റ്’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ത​ല​ശേ​രി ജ​ന​റ​ൽ ആശുപത്രി ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ സി. ​പ​ദ്മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സ്വ​പ്ന ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മീ​ന, എ​ൽ.​പി. ഷീ​ബ, പി.​വി. സ​ജ​ന, കെ. ​വേ​ലാ​യു​ധ​ൻ, സി. ​മോ​ഹ​ന​ൻ, കെ.​കെ.​ഷൈ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​ല​ശേ​രി ഗ​വ. ആശുപത്രി ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ, മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ൻ​ർ ന​ഴ്സിം​ഗ് കോ​ള​ജ് ന​ഴ്സിം​ഗ് സ്റ്റു​ഡ​ൻ​സ്, കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് സ്റ്റാ​ഫ് എ​ന്നി​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു ഡോ. ​സ്വ​പ്ന ജോ​സ്, പ്ര​ഫ. പി.​വി. സ​ജ​ന, ഡോ. ​കെ.​സി. മ​ഞ്ജു​ള, ഡോ. ​കെ. സി​ന്ധു, പി. ​ശ​ബ്ന, എ.​കെ. പ്രീ​ത എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.